Wednesday, July 20, 2011

മഅ്ദനി: ഈ അന്യായത്തടവില്‍ നമ്മളും കുറ്റവാളികളാണ്


നിഷ്ഠൂരനായ ഭരണാധികാരിയില്‍ നിന്ന് ഹിംസ്ര ജന്തുവില്‍ നിന്നെന്നപോലെ ജനം ഓടിയകലുമെന്ന് പറഞ്ഞത് ചൈനയിലെ പഴയ തത്വജ്ഞാനി കണ്‍ഫ്യൂഷ്യസാണ്. ഓടിപ്പോകാതിരിക്കാന്‍ പിന്നീട് ഭരണാധികാരികള്‍ ജയിലുകള്‍ പണിതു. കണ്‍ഫ്യൂഷ്യസ് തന്നെ പറഞ്ഞ ഒരു കഥയുണ്ട്. കാട്ടില്‍വെച്ച് ഭാര്യയെയും കുഞ്ഞിനെയും കരടി പിടിച്ചുതിന്ന് കരഞ്ഞിരിക്കുന്ന ഒരു മനുഷ്യന്റെ കഥ. അവനോട് എന്നിട്ടും  നിങ്ങളെന്താണ് നാട്ടില്‍ പോകാതെ ഇവിടെത്തന്നെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. നാട്ടില്‍ പോകാന്‍ പാടില്ല, അവിടെ ഭരണാധികാരിയുണ്ട്. മനുഷ്യനെ കൊന്നുതിന്നുന്ന കരടിയേക്കാള്‍ ഭീകരരായ ഭരണകൂടങ്ങള്‍. സ്വന്തം പ്രജകളെ തിന്ന് അധികാരത്തിന്റെ വിശപ്പ് മാറ്റുന്ന ഭരണാധികാരികള്‍. അധികാരം ഒരാസക്തിയാണ്. ആ ആസക്തിയില്‍ കൊല്ലപ്പെടുന്നവനും തിന്നുന്നവനുമുണ്ട്.
എല്ലാവരുടെയും സുരക്ഷക്ക് മനുഷ്യന്‍ കണ്ടുപിടിച്ച സംവിധാനമാണ് ആധുനിക ജനാധിപത്യ ഭരണകൂടമെന്നത്. എന്നാല്‍ പ്രയോഗത്തില്‍ അത് പലപ്പോഴും ഒരു കെണിയാണ്. ദുര്‍ബല ജനവിഭാഗങ്ങള്‍ ചെന്നുകുരുങ്ങുന്ന കെണി. അഴിക്കാനാവാത്ത കുരുക്കായി അവരുടെ ജീവിതത്തെ മുറുക്കുന്ന കെണി. ഈയൊരു പാഠത്തിന്റെ പാഠപുസ്തകമാണ് മഅ്ദനി. ഒരു മഹാ മഞ്ഞുമലയുടെ മുകളില്‍ കാണാന്‍ കഴിയുന്ന മുകള്‍പ്പരപ്പ് മാത്രമാണ് മഅ്ദനി. നമുക്ക് പേരറിയാത്ത, നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പേരുപോലുമില്ലാത്ത ആയിരക്കണക്കിന് ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍ ജനാധിപത്യത്തിന്റെ ജയിലറകളിലുണ്ട്. മഅ്ദനിക്കുവേണ്ടിയുള്ള മുഴുവന്‍ സമരങ്ങളും ഈ നിരപരാധികള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ കൂടിയാണ്.
അടിയന്തിരാവസ്ഥയിലെ തടവുകാര്‍ നമുക്ക് കവിതയുടെ ഇതിവൃത്തവും സിനിമക്ക് താരക്കഥയുമാണ്. അവര്‍ കേരളത്തിന്റെ ഒരളവിലും നക്‌സലൈറ്റുകള്‍ അല്ലാത്തവരുടെ ഉള്‍പ്പെടെ ദേശീയ പുരുഷന്മാരാണ്. മണിപ്പൂരിലെ ഇറോം ചാനു ശര്‍മിളയെക്കുറിച്ച് ബംഗാളി സാഹിത്യത്തിലെ അമ്മ മാഹേശ്വതദേവി ഇങ്ങ് കേരളത്തില്‍ വന്ന് സംസാരിക്കുന്നുണ്ട്. ഇവിടെ ഇവിടുത്തെ മണ്ണിന്റെ ഒരു പുത്രന്‍ കര്‍ണ്ണാടകയില്‍ ജയിലില്‍ കിടക്കുമ്പോഴാണ് മഹേശ്വതാദേവി ഇതുപറയുന്നത് എന്ന് ഓര്‍ക്കുക മാത്രമാണ്.
മലയാളിക്ക് ഏറ്റവും പേടി പോലീസിനെയാണ്. അഥവാ ഭരണകൂടത്തെ. അവന്‍/അവള്‍ എന്നും ആരാധനയോടെ നോക്കിക്കണ്ടിരുന്നത് അധികാരത്തെയാണ്. അധികാരം ഒരാളെ കുറ്റവാളി എന്നുവിളിച്ചാല്‍ അവനുവേണ്ടി ശബ്ദിക്കാന്‍ ധൈര്യപ്പെടാതിരിക്കാന്‍ മാത്രം ഭരണകൂടം ഭീകരമായ സാന്നിധ്യമാണ് നമ്മുടെ സമൂഹത്തില്‍. അതിനെ മുറിച്ചുകടന്നേ ജനാധിപത്യത്തെ അര്‍ഥപൂര്‍ണമാക്കാനാവൂ.
ഒരു മനുഷ്യനെ പത്ത് കൊല്ലത്തോളം വിചാരണത്തടവുകാരനായി തൊട്ടടുത്ത ഒരു സംസ്ഥാനത്ത് ജയിലില്‍ പാര്‍പ്പിക്കുക, പിന്നെ നിരപരാധിയാണെന്ന് പറഞ്ഞ് വിട്ടയക്കുക. ഒന്നോ രണ്ടോ കൊല്ലത്തിനുശേഷം തൊട്ടടുത്ത മറ്റൊരു സംസ്ഥാനത്ത് വീണ്ടും വിചാരണത്തടവുകാരനായി ജയിലിലിടുക. എന്നിട്ട് നമുക്കൊന്നും തോന്നാതിരിക്കുക. ഇത് ചികിത്സ ആവശ്യപ്പെടുന്ന ഒരു സമൂഹ മനോരോഗമല്ലേ?
മഅ്ദനി ഒരു മുസ്‌ലിമാണ്. അതുകൊണ്ട്, കുറ്റവാളിയല്ല എന്ന് തെളിയുന്നതുവരെ കുറ്റവാളിയാകാന്‍ സാധ്യതയുള്ള ഒരാളാണ്. മുസ്‌ലിം മൗലികമായി ഭീകരനാണെന്ന സാമ്രാജ്യത്വ സിദ്ധാന്തവും ഫാഷിസ്റ്റ് പ്രചാരണവും നാം സാമ്രാജ്യത്വവിരുദ്ധരും ഫാഷിസത്തിന്റെ എതിരാളികളും ആയിരിക്കെത്തന്നെ നമ്മുടെ കൂടി ബോധമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
തീവ്രവാദം ഒരു വ്യവസായമാണ്. ഭരണകൂടം തന്നെ നോക്കിനടത്തുന്ന ഒരു വ്യവസായം. യഥാര്‍ഥ തീവ്രവാദികള്‍ അതിലെ പാര്‍ട്‌ണേഴ്‌സാണ്. അറിഞ്ഞും അറിയാതെയും ഈ കച്ചവടത്തില്‍ പങ്കാളികളാവുന്ന പാര്‍ട്‌ണേഴ്‌സ്. ഈ വ്യവസായത്തിന് അസംസ്‌കൃത വസ്തുക്കളെ ആവശ്യമുണ്ട്. കാശ്മീര്‍ താഴ്‌വരയില്‍ പോയി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍, കോഴിക്കോട് നഗരത്തില്‍ ഇരട്ട സ്‌ഫോടനം നടത്താന്‍. അങ്ങനെ മുസ്‌ലിം ജനവിഭാഗത്തെ മുഴുവന്‍ എഴുതപ്പെടാത്ത കുറ്റപത്രത്തിലെ പ്രതികളാക്കി മാറ്റാന്‍. ഇസ്‌ലാമിന്റെ എല്ലാ പ്രതിനിധാനങ്ങളെയും ഭീകരവാദത്തിന്റെ പ്രതീകങ്ങളാക്കിത്തീര്‍ക്കാന്‍. തീവ്രവാദം നമ്മുടെ പോലീസ് അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു വരുമാന സ്രോതസ്സാണ്. എന്തിന് മഅ്ദനിയെ അന്യായമായി അകത്തിടുന്നു. രോഷാകുലരാവുന്ന ചെറുപ്പക്കാരില്‍ കുറച്ചുപേരെങ്കിലും നമ്മുടെ ജനാധിപത്യത്തില്‍ നിരാശരായി തീവ്രവാദികളായി കിട്ടിയാലോ എന്ന ആശയാണ് ഈ തടവിന്റെ പ്രേരകം. തീവ്രവാദം എന്ന വ്യവസായത്തിന് കുറേക്കൂടി അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കാനുള്ള ഒരാസൂത്രിത ശ്രമം. ഭരണകൂട ഭീകരതയെ ഭീകരവാദം കൊണ്ടല്ല ജനാധിപത്യം കൊണ്ട് ചികിത്സിച്ച് മുസ്‌ലിം സമുദായത്തെയും ജനാധിപത്യത്തെയും അബ്ദുന്നാസിര്‍ മഅ്ദനിയെയും നമുക്ക് ഒരേസമയം രക്ഷിക്കേണ്ടതുണ്ട്. ്

4 comments:

  1. ഭീകരതാ വിരുദ്ധ പോരാട്ടങ്ങളെല്ലാം മുസ്ലിം വേട്ടയില്‍ചെന്നവസാനിക്കുന്നു....ഏറ്റവും ഒടുവില്‍ മുംബൈ സ്ഫോടനം...കസ്റ്റഡിയിലെടുത്ത ഫയാസ് ഉസ്മാനി കൊല്ലപ്പെട്ടപ്പോള്‍ അതും ഒരു തണലാക്കിമാറ്റി....ഫയാസ് ഉസ്മാനിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് എട്ട് മുസ്ലിം ചെറുപ്പക്കാരെ കൂടി അറസ്റ്റ് ചെയ്തു....!!!ഒരുവെടിക്ക് രണ്ട് പക്ഷി....ഫയാസ് ഉസ്മാനി കുറ്റവാളിയായിരുന്നു എന്ന് വരുത്തി തീര്‍ക്കാം...കൂട്ടത്തില്‍ കൂടുതല്‍ മുസ്ലിംകളെ അറസ്റ്റ് ചെയ്യുകയുമാവാം....!!!ചോദിക്കാന്‍ മരിച്ച് പോയ ആ പാവം തിരിച്ച് വരില്ലല്ലോ.....ഏതായാലും ഒരു നല്ല സുപ്രഭാതത്തിനുവേണ്ടി നമുക്ക് കാതോര്‍ക്കാം...പ്രാര്‍ത്ഥിക്കാം....

    ReplyDelete
  2. i have copied this article to 'Free Madani' blog - http://freemadani.blogspot.com/2011/07/blog-post_20.html with due courtesy. (just for info to the author)

    ReplyDelete
  3. മദനി തീവ്രവാദി തന്നെ. ഇതരരുടെ ഉന്മൂലനത്തിന്റെ മതമാണു് ഇസ്ളാം. 9/11, 26/11 തുടങ്ങി എന്തെല്ലാം ഉദാഹരണങ്ങള്‍. ശരീരത്തിന്റെ ഫംഗസ് ബാധ പോലെ മനുഷ്യകുലത്തിനുള്ള അണുബാധയാണു് ഇസ്ളാം. എത്ര വേഗം അത് ത്യജിച്ച് മനുഷ്യരാവുന്നുവോ, അത്രയും ഭേദം. ടിപ്പുവിനെ പോലെയുള്ള ബാര്‍ബേറിയന്മാര്‍ തിയ്യന്മാരെയും മറ്റും ഓടിച്ചിട്ട് പിടിച്ച് മതം മാറ്റിയതിന്റെ പിന്‍തലമുറക്കാരും ആളെക്കൊല്ലാനിറങ്ങുന്നത് ഒരു വല്ലാത്ത വിധേയത്വം തന്നെ!

    ReplyDelete
  4. ഒരു ഇസ്ലാമിക പണ്ഡിതനെ പത്തു വര്‍ഷത്തോളം കോയമ്പത്തൂര്‍ സ്പോടനതിന്റെ പേരില്‍ കെട്ടിച്ചമച്ച തെളുവുകളുടെ അടിസ്ഥാനത്തില്‍ തടങ്കലില്‍ ഇട്ടു പീഡിപ്പിച്ചു . ഒരു ജാമ്യം പോലും കിട്ടാതിരിക്കാന്‍ അന്ന് സമുദായ പാര്‍ട്ടിയുടെ പിന്തുണയോടെ ഭരിച്ച അന്തോണിച്ചായന്‍ ആവുന്നത് ചെയുതു ഭരണ കൂട ഭീകരതയ്ക്ക് അരകെട്ടു ഉറപ്പിച്ചു. ബാഗ്ലൂര്‍ കേസില്‍ മദനിയെ അറസ്റ്റു ചെയ്യാത്തത് എന്താന്ന് ചോതിച്ചു നിലവിളിയായിരുന്നു ഈ സമുദായ പാര്‍ട്ടിക്കും അവര്‍ ഉള്‍കൊള്ളുന്ന കോണ്‍ഗ്രസിന്റെ സങ്കു മിശ്രിതം ചെന്നിത്തലക്കും. കള്ളതെളുവുകളുടെ അടിസ്ഥാനത്തിലാണ് മദനിയെ അറസ്റ്റു ചെയ്തതെന്ന് ബോധ്യമായിട്ടും ഇത്രയ്യും ക്രൂരമായ മനുഷ്യാവകാശ ലങ്കനം ഒരു ഇസ്ലാമിക പണ്ടിതനെതിരെ നടന്നിട്ടും മാനുഷികമായ ഒരു ഇടപെടീല്‍ പോലും നടത്താത്ത ഈ സമുദായ പര്ടികൊണ്ട് എന്ത് ഗുണമാണ് മുസ്ലിം സമൂഹത്തിനുള്ളത്. എന്തിനാണ് മുസ്ലിം എന്നാ നാം ഇവര്‍ ദുര്‍വിനിയോഗതിനും സധാജാര വിരുദ്ധ പ്രവര്‍ത്തികള്‍ക്കും വേണ്ടി ഉപയൂഗിക്കുന്നത് എന്നാണു എനിക്ക് മനസിലാകാത്തത്.

    ReplyDelete