അത്രയധികം ഭരിക്കാന്‍ ഒരു ഭരണകൂടത്തിനവകാശമില്ലെന്ന നൈതികത നഷ്ടപ്പെടുമ്പോഴാണ് അടിയന്തിരാവസ്ഥകള്‍ ഉണ്ടാവുന്നത്. അടിയന്തിരാവസ്ഥ സ്വപ്നം കാണുന്ന പൊതുപ്രവര്‍ത്തകര്‍ പോലും നമുക്കിടയില്‍ ഇന്നുമുണ്ട്. ഉണ്ടെന്നതിന്റെ ഉദാഹരണമാണ് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ.എം. ഷാജി മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനം.
''ജമാഅത്തെ ഇസ്‌ലാമിയെ പണ്ട് നിരോധിച്ചപ്പോള്‍ അവരുടെ താത്ത്വികജിഹ്വയായ 'പ്രബോധന'ത്തിന്റെ പ്രസിദ്ധീകരണം നിന്നു. പകരം 'ബോധനം' എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. നിരോധനം നീക്കിയപ്പോള്‍ ബോധനമടക്കം ജമാഅത്തെ ഇസ്‌ലാമിക്ക് രണ്ട് പ്രസിദ്ധീകരണങ്ങളായി. ഇത്തരത്തിലുള്ള 'ലിപ്‌സര്‍വീസ്' നിരോധനങ്ങള്‍ ഫലശൂന്യമത്രേ.
നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രശില്‍പികള്‍ കാറ്റും വെളിച്ചവും കടക്കാനായി അനേകം സുഷിരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മതേതരത്വവും ജനാധിപത്യവും രചനാത്മകമായി പുലരാന്‍ വിഭാവനം ചെയ്ത ഈ സുഷിരങ്ങള്‍ തന്നെയാണ് തീവ്രവാദികള്‍ അവരുടെ വിധ്വംസകകൃത്യങ്ങള്‍ക്ക് 'സര്‍ഗാത്മക'മായി ഉപയോഗിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍വെച്ച് ഒരു തീവ്രവാദസംഘടനയെയും നിരോധിച്ചിട്ടു കാര്യമില്ല. അവര്‍ പലവേഷങ്ങളില്‍, പല ഭാവങ്ങളില്‍ വീണ്ടും അവതരിക്കും. തീവ്രവാദത്തിന്റെ തായ്‌വേര് അറുക്കേണ്ടത് രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സാമുദായിക സഹജീവനത്തിനും അത്യന്താപേക്ഷിതമാണ്. (മാതൃഭൂമി ദിനപത്രം 2010 ആഗസ്റ്റ് 4).
രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍വെച്ച് ഒരു തീവ്രവാദസംഘടനയെയും നിരോധിച്ചിട്ടുകാര്യമില്ല. തീവ്രവാദത്തിന്റെ തായ്‌വേര് അറുക്കേണ്ടത് രാഷ്ട്രത്തിന്റെ അഖണ്ഡത്കും സമുദായ സഹജീവനത്തിനും അത്യന്താപേക്ഷിതമാണെന്നാണ് ലേഖകന്‍ പറയുന്നത്. ജമാഅത്തെ ഇസ്‌ലാമിയും തീവ്രവാദവും തമ്മിലെന്ത് എന്ന വിഷയവും ലേഖകന്റെ യജമാനന്മാര്‍ സംഘടനയെ നിരോധിച്ചപ്പോള്‍ അതെങ്ങനെ നീങ്ങിയെന്നൊന്നും വിശദീകരിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. തീവ്രവാദത്തിന്റെ നിര്‍വചനമെന്തെന്ന മറ്റൊരു വിഷയവുമുണ്ട്. ഷാജിയുടെ വീക്ഷണത്തില്‍ ജമാഅത്തെ ഇസ്‌ലാമി തീവ്രവാദമാണെങ്കില്‍ മറ്റൊരു കാഴ്ചവട്ടത്തില്‍ ഷാജി തീവ്രവാദിയാവാനുള്ള സാധ്യതയും ഇവിടെ, ഈ സംവാദത്തില്‍ തുറന്നുകിടക്കുന്നുണ്ട്. കുറേക്കാലമായി നടക്കുന്ന സംഘടനാപരമായ അത്തരമൊരു സംവാദത്തിലേക്ക് പ്രവേശിക്കാതെ ഷാജിയുടെ അവതരണത്തിന്റെ മറ്റുചില സൂക്ഷ്മ രാഷ്ട്രീയങ്ങള്‍ വിശകലനവിധേയമാക്കാനാണിവിടെ ശ്രമിക്കുന്നത്.
ഷാജി പൊതുവില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ അതിലെ നിയമം അപര്യാപ്തമാണ്. നിയമമുപയോഗിച്ച് നിങ്ങള്‍ക്കൊരിക്കലും തീവ്രവാദത്തെ നേരിടാനാവില്ല. അതുകൊണ്ട് തീവ്രവാദമെന്ന് ഷാജി വിളിക്കുന്ന കാര്യങ്ങളെ നേരിടാന്‍ നിയമം മാറ്റിവെച്ച മാര്‍ഗമാണ് അവലംബിക്കേണ്ടത്. അല്ലെങ്കില്‍ ഇപ്പോഴുള്ള കരിനിയമത്തിനപ്പുറം ഇനിയുമിനിയും ഉണ്ടാവണം. അടിയന്തിരാവസ്ഥ പിന്‍വലിച്ച ഇന്ദിരാഗാന്ധിയാണ് ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ തെറ്റുകാരി. നിത്യഹരിത അടിയന്തരാവസ്ഥയിലൂടെ മാത്രമേ ഇന്ത്യ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. ഇന്ത്യന്‍ ജനാധിപത്യത്തെ സമ്പൂര്‍ണമായി പട്ടാളത്തെ ഏല്‍പിച്ച് പാര്‍ലമെന്റ് പിന്മാറിയാല്‍ അതായിരിക്കും കൂടുതല്‍ ഫലപ്രദമാവുക. പട്ടാളക്കോടതികള്‍ വിചാരണ നടത്തിയാല്‍ നിരോധം നീക്കപ്പെട്ടു എന്നു ഷാജി കുണ്ഠിതപ്പെടുന്ന സംഘടനകളൊന്നും വെളിച്ചം കാണാനിടയില്ല. മറ്റു രാജ്യങ്ങളില്‍ പ്രത്യേകിച്ച് അറബ്മുസ്‌ലിം നാടുകളില്‍ ഷാജി തീവ്രവാദത്തിന്റെ മസ്തിഷ്‌ക്ക ഉറവിടം എന്നുവിശേഷിപ്പിക്കുന്ന സയ്യിദ് ഖുതുബിനെപ്പോലുള്ളവരെ പട്ടാളക്കോടതികള്‍ വളരെ കാര്യക്ഷമമായി തൂക്കിക്കൊന്നിട്ടുണ്ട്.
കഴിഞ്ഞ സമയങ്ങളില്‍ ഷാജി ഏറ്റവും ഭീകരമായി ആക്രമിച്ചത് ഇടതുപക്ഷ സാംസ്‌കാരികപ്രവര്‍ത്തകനായ കെ.ഇ.എന്നിനെയാണ്. കെ.ഇ.എന്‍ ഇന്ത്യനവസ്ഥയില്‍ ന്യൂനപക്ഷ-ദലിത്-സ്ത്രീ സ്വത്വങ്ങള്‍ അനുഭവിക്കുന്ന അപരവല്‍ക്കരണത്തെക്കുറിച്ച് വളരെ ശക്തമായി എഴുതുകയും പറയുകയും ചെയ്തിരുന്നു. ജനാധിപത്യപരമായ മുസ്‌ലിം സ്വത്വരാഷ്ട്രീയ പ്രസ്ഥാനമായ മുസ്‌ലിംലീഗിന്റെ യുവജനസംഘടനാ നേതാവെന്തിനാണ് കെ.ഇ.എന്നിനെ വേട്ടയാടുന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്.
അതിനുകാരണം ഇരകളെക്കുറിച്ച ഏത് സംസാരവും ഭരണകൂടഭീകരതയെ അങ്ങേയറ്റം അലോസരപ്പെടുത്തുന്ന കാര്യമാണെന്നതാണ്. ഭരണകൂട ഭീകരതക്കെതിരായ സാംസ്‌കാരിക മാധ്യമ അന്തരീക്ഷത്തെ അത് നിര്‍മിക്കും. അതുകൊണ്ട് തന്നെ ഭരണകൂടഭീകരതയുടെ ടാര്‍ഗറ്റുകളില്‍ ഒന്നാണ് ഇത്തരം മാധ്യമസാംസ്‌കാരിക പ്രവര്‍ത്തകര്‍. ഭരണകൂട ഭീകരതയുടെ ഏജന്‍സികള്‍ക്കുവേണ്ടി ആ ദൗത്യം നിര്‍വഹിച്ചുകൊടുക്കുന്ന കോടാലികൈകളിലൊന്നാണ് ഇദ്ദേഹം. ജമാഅത്തെ ഇസ്‌ലാമിയെ നേരിടാന്‍ നിയമമൊരിക്കലും പര്യാപ്തമല്ലെന്ന ഷാജിയുടെ പുതിയവാദവും ബലപ്പെടുത്തുന്നത് ഷാജി ഭരണകൂട ഭീകരതയുടെ പൊതുമണ്ഡലത്തിലെ ഏജന്റാണെന്നാണ്. കരിനിയമങ്ങള്‍ക്കെതിരെ പൊതുമണ്ഡലത്തില്‍ പല ക്യാംപയിനുകളും നാം കണ്ടിട്ടുണ്ട്. എന്നാല്‍ കരിനിയമത്തിനുവേണ്ടി പൊതുമണ്ഡലത്തില്‍ വാദങ്ങള്‍ ഉയര്‍ത്താറുള്ളത് ഫാഷിസ്റ്റ് ശക്തികള്‍ മാത്രമാണ്.
അബ്ദുല്‍നാസര്‍ മഅ്ദനിക്കെതിരായ പുതിയ കേസിന്റെയും അറസ്റ്റിന്റെയും പശ്ചാത്തലത്തില്‍ ഭരണകൂട ഉദ്യോഗസ്ഥ കേന്ദ്രങ്ങള്‍ ദുര്‍ബല ജനവിഭാഗത്തിനെതിരെ നടത്തുന്ന നീക്കങ്ങള്‍ പൊതുമണ്ഡലത്തില്‍ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഷാജി ഇതെഴുതിയത്. നമ്മുടെ ജനാധിപത്യസമരങ്ങള്‍ക്ക് അവഗണിക്കാനാവാത്ത യാഥാര്‍ഥ്യമാണ് ഭരണകൂടഭീകരത. ഇന്റലിജന്‍സ് ഓഫീസര്‍മാരില്‍ ഒരുവിഭാഗം ഭരണകൂടഭീകരതക്കെതിരായ ജനാധിപത്യപോരാട്ടങ്ങള്‍ക്കെതിരെ ഉപജാപങ്ങള്‍ മെനക്കുന്നവരാണ്. അവരുടെ താല്‍പര്യപ്രകാരം ബഹുജനാഭിപ്രായം രൂപീകരിക്കുന്നതിനുവേണ്ടി സംസാരിക്കുകയും എഴുതുകയും ചെയ്യുക എന്നതാണ് ഇവര്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തം. ഹേമന്ദ് കാര്‍ക്കരെയുടെ വധത്തില്‍ ഇത്തരം രഹസ്യാന്വോഷണ ഉദ്യോഗസ്ഥരുടെ പങ്ക് ഇന്ന് വെളിപ്പെടുത്തപ്പെട്ടതാണ്.
കശ്മീരില്‍ എങ്ങനെയാണ് രഹസ്യാന്യോഷണ ഉദ്യോഗസ്ഥര്‍ മുസ്‌ലിം ചെറുപ്പക്കാരെ ഭീകരവാദത്തിന് പ്രേരിപ്പിക്കുന്നതെന്ന് ഇര്‍ശാദ് അലി എന്ന കാശ്മീരി തടവുകാരന്‍ തിഹാര്‍ ജയിലില്‍ നിന്ന് പ്രധാനമന്ത്രിക്കെഴുതിയ തുറന്നകത്ത് വായിച്ചാല്‍ മനസ്സിലാവും. ഇതൊന്നും അറിയാതെയും പറയാതെയും രാജ്യത്തിന്റെ യാഥാര്‍ഥ്യങ്ങളെ വിശകലനം ചെയ്യാന്‍ കഴിയില്ല. രാജ്യത്തെ ഔപചാരിക ഏജന്‍സികള്‍ ഒരേസമയം മുസ്‌ലിം സമൂഹത്തെ അവരറിയാതെ ഭീകരവാദത്തിന് പ്രേരിപ്പിക്കുകയും ഭരണകൂടത്തിന്റെ അന്യായങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ കരിവാരിത്തേക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന നടപടികള്‍ ഒരിക്കലും അനാവരണം ചെയ്യപ്പെടില്ല എന്ന ആത്മവിശ്വാസമാണ് ഇവരെ ഈ ഏജന്‍സിപ്പണിക്കും അതിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കാനും പ്രേരിപ്പിക്കുന്നത്. പക്ഷേ, ഇതിനെ തുറന്നുകാട്ടി മാത്രമേ ഇന്ത്യയിലെ പൗരാവകാശസമരത്തിന് മുന്നോട്ടുപോവാന്‍ കഴിയൂ. ഇന്ത്യയെ കൂടുതല്‍ ആരോഗ്യകരമായ രീതിയില്‍ ജനാധിപത്യവല്‍ക്കരിക്കാന്‍ കഴിയൂ.
കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷംകൊണ്ട് നമ്മുടെ വലതുപക്ഷമീഡിയ നിര്‍മിച്ചെടുത്ത രണ്ട് യുവജനരാഷ്ട്രീയ പ്രതീകങ്ങളാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ. സുരേന്ദ്രനും കെ.എം. ഷാജിയും. മഅ്ദനി അറസ്റ്റ് ചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ മുസ്‌ലിംലീഗിനുതന്നെ ഷാജിയെ ദൃശ്യമാധ്യമങ്ങളില്‍ നിന്നു പിന്‍വലിക്കേണ്ടിവന്നു. ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള കേരളത്തിലെ യുവജന സംഘടനകളില്‍ നമ്മുടെ പൊതുസമൂഹത്തിന് ഒന്നിലധികം നേതാക്കളെ പരിചയമുണ്ട്. യൂത്ത്‌ലീഗില്‍ നമ്മുടെ പൊതുസമൂഹത്തിന് കെ.എം. ഷാജിയെയല്ലാതെ ആരെയാണ് അറിയുന്നത്. കാരണം കെ.എം. ഷാജി ഇവിടുത്തെ മുസ്‌ലിംവിരുദ്ധ മാധ്യമങ്ങളുടെ നിര്‍മ്മിതിയാണ്.
ഇടതുപക്ഷ വേഷം കെട്ടിയാടുന്ന ഹമീദ്‌ചേന്ദമംഗല്ലൂര്‍ എത്രയോ കാലമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യവും ഇതുതന്നെയാണ്. പ്രവീണ്‍സ്വാമിയാണ് ഹമീദിന്റെ ഏറ്റവും വലിയ റഫറന്‍സ്. പൗരാവകാശങ്ങള്‍ക്കെതിരെ പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന് വേണ്ടി എംബഡഡ് ജേണലിസം നിര്‍വഹിക്കുന്ന പത്രപ്രവര്‍ത്ത അഗ്രഗാമിയാണ് പ്രവീണ്‍സ്വാമി. ജനശക്തി വാരികയില്‍ ഹമീദ് എഴുതിയ കോളത്തിലെ മിക്ക ലേഖനങ്ങളും ഭരണകൂട പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുന്നതും മനുഷ്യാവകാശപരവും പൗരസമൂഹപക്ഷത്തുനിന്നുമുള്ളതായ മുഴുവന്‍ ചെറുത്തുനില്‍പ്പുകളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതുമായിരുന്നു.
വിശ്വാസപരമായോ രാഷ്ട്രീയപരമായോ ഹമീദിനും ഷാജിക്കുമിടയില്‍ പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന സാധര്‍മ്യങ്ങളൊന്നുമില്ല. ഒരാള്‍ വിശ്വാസി, മറ്റേയാള്‍ അവിശ്വാസി. ഒരാള്‍ മുസ്‌ലിംലീഗുകാരന്‍, മറ്റേയാള്‍ ഇടതുപക്ഷ സഹയാത്രികന്‍ എന്നവകാശപ്പെടുന്നയാള്‍. എന്നാല്‍ ഇവര്‍ തമ്മില്‍ പുലര്‍ത്തുന്ന ദൃശ്യവും അദൃശ്യവുമായ അഗാധസൗഹൃദത്തിന്റെ ഏകകാരണം ഇവര്‍ രണ്ടുപേരും പങ്കുവെക്കുന്ന ഭരണകൂട മര്‍ദ്ദക പ്രത്യയശാസ്ത്രത്തിന്റെ പൊതുഇടം മാത്രമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിനും ഭീകരതക്കും അനുകൂലമായ പൊതു അന്തരീക്ഷം രൂപപ്പെടുത്താന്‍ അവരുടെ താല്‍പര്യാനുസൃതം പ്രവര്‍ത്തിക്കുന്നവര്‍ എന്നത് മാത്രമാണ്. ഇസ്‌ലാമിനെതിരെ കിട്ടാവുന്ന ഓരോ അവസരത്തിലും അക്രമണം നടത്തുന്ന ഹമീദ് ചേന്ദമംഗല്ലൂരും മുസ്‌ലിം യൂത്ത്‌ലീഗിന്റെ സംസ്ഥാന അധ്യക്ഷനും തമ്മിലെന്ത് എന്നെങ്കിലും മുസ്‌ലിംലീഗ് ആലോചിക്കാന്‍ ശ്രമിച്ചാല്‍ അതവര്‍ക്ക് നല്ലത്.
സംഘ് പരിവാറുമായി സാമ്യപ്പെടുത്തിക്കൊണ്ട് ഇസ്ലാമിക പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പദ്ധതിയിലാണ് മാര്‍ക്സിസ്റ്റുകള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ജമാ അത്തെ ഇസ്ലാമിയോടുള്ള മാര്‍ക്സിസ്റ്റ് വിമര്‍ശവും സ്വത്വ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും വിശകലനം ചെയ്യുകയാണ് പ്രശസ്ത ചിന്തകന്‍
ReplyDeleteകെ.കെ. ബാബുരാജ്
ന്യൂനപക്ഷ ഹിംസ: സമകാലീന രാഷ്ട്രീയപ്രമേയവും സാമൂഹിക സ്ഥാപനവും
This comment has been removed by a blog administrator.
ReplyDeleteഹമീദ്, ഷാജി, സുരേന്ദ്രന്‍. മൂന്നിനും വിവരം തീരെ ഇല്ല. ഹമീടിനും ഷാജിക്കും. ഇസ്ലാമിന്റെ എ ബി സി ഡി അറിയില്ല. ഞാന്‍ ഒരു പാട് കെട്ടാത്ത ഇവന്റെ ഒക്കെ പ്രസംഗം. ഇസ്ലാമിക ചരിത്ര വിവരം തൊട്ടു തീണ്ടിയിടില്ല. ഇവനെയൊക്കെ നമ്മുടെ വലുത് പക്ഷ മുസ്ലിം വിരുദ്ധ മീടിയകള്‍ക്ക് ഇസ്ലാമിന്റെ മേലെ കുതിര കയറാന്‍ ആവശ്യമുണ്ട്. അത് കൊണ്ടൊക്കെ നില നിന്ന് പോകുന്നു. അല്ലാതെ ഇവനൊക്കെ സമൂഹത്തിനു എന്ത് നന്മ യാണ് പഠിപിച്ചിട്ടുള്ളത്.
ReplyDeleteജാനടിപത്യ ദി കുറിച്ച് നമ്മെ പടിപ്പികുന്നതര എന്ന് നോക്കണം. ഒരു മൂത്ത തങ്ങള്‍ മരിക്കാതെ ഇളയ തങ്ങള്‍ക്കു പാര്‍ട്ടി യുടെ അധ്യക്ഷ സ്ഥാനം കിട്ടില്ല. ഇതാണോ ജനാധിപത്യം. ആദ്യം സ്വന്തം പാര്‍ടിയില്‍ അത് നടപ്പാക്കി കാണിക്കൂ എനിട്ട് മതി അധിക പ്രസംഗം.
യഥാര്‍ത്ഥത്തില്‍ ലീഗുകാര്‍ ചെയ്യേണ്ടത് സ്വന്തം വേരുകള്‍ പരിശോധിക്കുക എന്നതാണ്. ഇന്ന് ഇന്ത്യാരാജ്യത്തെ ഇസ്ലാം വിശ്വാസികള്‍ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികള്‍ക്കും മൂലകാരണം ഇന്ത്യാ വിഭജനവാദത്തില്‍ മുസ്ലീങ്ങള്‍ കക്ഷിചേര്‍ന്നു എന്നുള്ളതാണ്. ഇല്ലെങ്കില്‍ അത് സംഘ് പരിവാര്‍ വാദമായി മറഞ്ഞ് പോയേനെ. ജിന്നയും മുസ്ലീം ലീഗുമാണ് അതില്‍ മുസ്ലീങ്ങളെ കക്ഷിയാക്കിയത്. ഷാജി സ്വന്തം നേതാക്കളുടെ ഡി.എന്‍എ പരിശോധിക്കുകയാണു വേണ്ടത്. 1947 ആഗസ്റ്റ് 14 വരെ ലീഗു നേതാക്കള്‍ പാക്കിസ്ഥാനു വേണ്ടിയാണോ ഇന്ത്യയ്ക്കു വേണ്ടിയാണോ നില നിന്നത്.
ReplyDeleteഇപ്പോള്‍ സംഘ് ഭീകരത പുറത്തു വന്നപ്പോള്‍ പഴയ വിഭജന വാദം ഉയര്‍ത്തിയതിന്റെ പാപഭാരം മറക്കാന്‍ സ്വന്തം സമൂഹത്തില്‍ ഭീകരുണ്ടെന്ന വരുത്തിതീര്‍ക്കുന്ന ഷാജിയുടെ ശ്രമം അത്യന്തം അപകടകരമാണ്. സംഘ് പരിവാറിനേക്കാള്‍ ഇസ്ലാം വിശ്വാസികള്‍ക്ക് അപകടം എന്ന നിലയിലേക്ക് ഈ വാദങ്ങള്‍ മാറുമെന്ന് തലയിലൊന്നുമില്ലാതെ തടി വലുതായ ഷാജി അറിയുന്നുണ്ടോ ആവോ?
മതതര രാഷ്ട്രീയ പര്ടിയെന്ന പതവി കിട്ടാന്‍ ഇസ്ലാമിനെ വിമര്ഷിക്കലാണ് നല്ലതാന്നു മുസ്ലിം ലീഗിന് അറിയാം . അതിനു വേണ്ടി ലീഗ് പടച്ചു വിട്ട രണ്ടു കീടങ്ങളാണ് മുനീറും ഷാജിയും , ചെക്ക് തട്ടിപും അഴിമതിയെ സപ്പോര്‍ട്ട് ചെയ്യലും ഒക്കെയാണ് ഇവരുടെ നോട്ടത്തില്‍ islam
ReplyDeleteഷാജി കെ വയനാട് എത്രത്തോളം വഗീയ വാദി ആണെന്ന് അരിയുവാന്‍ അദ്ദേഹത്തിന്റെ പ്രസം ഗം കേട്ടാല്‍ മതി, പെരില്‍ പോലും ഇസ്ലാമില്ലാത്തതിന്റെ പേരില്‍ സോളീഡാരിറ്റി പോലുള്ള സം ഘടനകളെ വിമര്ഷിക്കുന്ന അദ്ദേഹം മുസ്ലിം എന്ന വാക്കുള്ള മുസ്ലിം ലീഗിന്റെ പേരില്‍ അഭിമാനിക്കാന്‍ ആഹോനം ചെയ്യുന്ന പ്രസം ഗം ഇപ്പൊളും യുറ്റൂബില്‍ ലഭ്യമാണ്. വിവരക്കേടും പൊങ്ങചവും പറയുന്നത് കേട്ടാല്‍ അദ്ദേഹം ഷാജി കെ വയനാട് അകേണ്ട ആളല്ല കേരളാ കെ ഷാജി ആനേന്നു തോന്നിപ്പോകുമ്
ReplyDeleteഅബൂഹിഷാം ചേലേമ്പ്ര
ഷാജി വര്‍ഗീയ വാദിയെക്കാള്‍ വിഷം തുപ്പുന്ന ഒരു മനുഷ്യ ജന്മമായി എനിക്കനുഭവമുണ്ട്. പ്രമാദമായ ഗുരുവായൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ UDF നെതിരെ ഇസ്ലാമിക പ്രസ്ഥാനം നിലപാടെടുത്തപ്പോള്‍ ചാവക്കാട് ഒരു മുസ്ലിം ലീഗ് പൊതുയോഗത്തില്‍ ഇയാള്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു. അന്ന് പറഞ്ഞ വാക്കുകള്‍ ഇവിടെ കുറിച്ചിടാന്‍ അറപ്പ് തോനുന്നു എന്നാലും SIO നേതാവിനെ കുറിച്ച് ഇയാള്‍ പറഞ്ഞ വാക്കുകള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. "ഒരു അയല്‍വാസി പെണ്‍കുട്ടിയെ ഗര്‍ഭം ഉണ്ടാക്കി ചതിച്ചു വിലസി നടക്കുന്ന ആളാണ് SIO വിന്‍റെ തലപ്പത്തിരിക്കുന്ന ഈ നേതാവ്". ഇതായിരുന്നു ഷാജിയുടെ പ്രസംഗം.
ReplyDeleteഷാജിക്ക് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു സേര്‍ടിഫികറ്റ് ആവശ്യമില്ല . ഷാജി പറയുന്നതിലെ ശരിയെ യുവാക്കള്‍ മനസ്സിലാക്കുന്നുമുണ്ട് . അടുത്ത തെരഞ്ഞെടുപ്പില്‍ ഷാജി മത്സരിക്കും എന്നാ ജമാത്ത് കാരുടെ തിരിച്ചറിവും ഷാജി വിരുദ്ധ പ്രജാരണത്തിന് അക്കം കൂടുന്നുണ്ട് എന്ന് വേണം ഇത്തരം പോസ്റ്കളില്‍ നിന്നും മനസ്സിലാക്കാന്‍ .
ReplyDelete[im]http://3.bp.blogspot.com/_lt9uqeigjxI/TSRjbQYu7OI/AAAAAAAACsw/1jN5HBsJaKY/s1600/masspetition2.png[/im]
ReplyDeleteഒരു ഒപ്പ് തന്ന് സഹായിക്കാമോ? Click Here!
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി വ്യക്തികള്‍കും സംഘടനകള്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ വേണ്ടി ഇരിക്കുന്നില്ല. ഷാജി മത്സരിക്കുകയോ തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യട്ടെ, അതൊന്നുമല്ല പ്രശ്നം, വിമര്‍ശനത്തിലെ മാന്യത, സത്യസന്ധത അതൊക്കെ മനസ്സിലാക്കികൊണ്ടാണ് സമൂഹം ഒരാളെ വിലയിരുത്തുന്നത്. ഇസ്ലാമിക പ്രസ്ഥാനത്തെ വിമര്‍ശിക്കുന്ന "അപൂര്‍വ്വം ആളുകളില്‍ ഒരാളൊന്നുമല്ല" ഷാജി. വിമര്‍ശകരെ മുഴുവന്‍ തോല്‍പിക്കാന്‍ നടക്കുകയാണെങ്കില്‍ പ്രസ്ഥാനത്തിന് മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാന്‍ സമയം കിട്ടില്ല. പാണക്കാട് ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ കേരളം മുഴുവന്‍ അദ്ധേഹത്തെ എങ്ങിനെ വിലയിരുത്തി എന്ന് ഷാജി പഠിക്കട്ടെ, എന്തുകൊണ്ട് എന്നും. സോറി, ഞാനത് മറന്നു ആ തങ്ങളെ പോലും ഷാജി വെറുതെ വിട്ടിട്ടില്ല, ഷാജിക്കെന്തു പാണക്കാട്.
ReplyDeleteSalimc said: "...അതൊന്നുമല്ല പ്രശ്നം, വിമര്‍ശനത്തിലെ മാന്യത, സത്യസന്ധത അതൊക്കെ മനസ്സിലാക്കികൊണ്ടാണ് സമൂഹം ഒരാളെ വിലയിരുത്തുന്നത്..."
ReplyDelete@ Mr. Salimc,
ഈ comment കോളത്തിലെ ഷാജി വിരുദ്ധ പരാമര്‍ശങ്ങളിലെ മാന്യതയുടെ 22 കാരറ്റും, സത്യസന്ധതയുടെ 916 പരിശുദ്ധിയുമാണോ, താങ്കളെ ഇങ്ങനെയൊരു പരാമര്‍ശം നടത്തുവാന്‍ പ്രേരിപ്പിച്ചത്?
വ്യക്തിഹത്യ ഏത് നിലക്കും നല്ലതല്ല. വിമര്‍ശിക്കപ്പെടുന്നത് യുത്ത് ലീഗിന്റെ ഷാജിയാകുമ്പോള്‍ കൂടെ ചേരാന്‍ ചിലപ്പോള്‍ ലീഗ് വിമര്‍ശകരും ഉണ്ടായേക്കാം. ഈ ബ്ലോഗിലാകുമ്പോള്‍ ഷാജിക്കെതിരിലുള്ള എല്ലാ പ്രതികരണവും ജമാഅത്ത് പക്ഷത്ത് നിന്നാണെന്ന് മനസ്സിലാക്കാന്‍ സാധ്യതയുണ്ട്. തെളിവ് നല്‍കാന്‍ കഴിയാത്ത ആരോപണങ്ങളുന്നയിക്കുന്നതും ശരിയായ നിലപാടല്ല. ബ്ലോഗര്‍ ജാഗ്രതൈ.
ReplyDeleteYou have no right to scorn anyone, since you can never know what creates the "need" to behave as they do. JIH, Kerala must be "honest with and about itself" in order to meet the "challenge".
ReplyDeleteഇടക്കൊന്ന് പിറകോട്ട് നോക്കുന്നത് നല്ലതായിരിക്കും...
ReplyDelete>>>മുസ്ലിം രാഷ്ട്രീയ നേതൃത്വം പ്രതീക്ഷക്കോപ്പം ഉയര്‍ന്നില്ലെന്ന തോന്നല്‍ മുസ്ലിം യുവജനങ്ങലില്‍ സൃഷ്ടിച്ച് അരക്ഷിതത്വത്തെ മുതലെടുക്കാന്‍ സമുദായ രക്ഷകരായി വേഷം കെട്ടിയവര്‍ രംഗത്തുവന്നു. മുസ്ലിം രാഷ്ട്രീയത്തിന്റെ ശവപ്പറമ്പിലാണ് തങ്ങളുടെ വിളവെടുപ്പെന്ന് കാലേക്കൂട്ടി കണ്ടിരുന്ന ജമാഅത്തെ ഇസ്ലാമി മുസ്ലിം രാഷ്ട്രീയത്തിന്റെ ആത്മാര്‍ത്ഥയില്ലായ്മയെ പെരുപ്പിച്ചുകാണിച്ച് മുസ്ലിം യുവാക്കളില്‍ ഒരു തരം ഭ്രാന്തമായ അവസ്ഥ പരുവപ്പെടുത്തിയെടുത്തു. ഒരു തരം അരാഷ്ട്രീയതയുടെ മണ്ണ് പാകപ്പെടുത്തിയെടുത്തപ്പോള്‍ അവിടെ വിത്തിറക്കാന്‍ വന്നത് തീവ്രവാദ ശക്തികളായിരുന്നു.
കേരളത്തിലിന്ന് രൂപപെട്ടിട്ടുള്ള മത തീവ്രവാദത്തിന്റെ വേരുകളന്വേഷിക്കേണ്ടത് ഇവിടെയാണ്. <<< തുടര്‍ന്ന് വായിക്കുക
http://vayanakaaran.blogspot.com/2011/01/blog-post_15.html/
മുസ്ലിം സമൂഹത്തെ മുഴുവന്‍ തീവ്രവാദത്തിന്റെ ബ്ലൂപ്രിന്റുകളായി പരിചയപ്പെടുത്താന്‍ ഹൈന്ദവ ഫാസിസിറ്റുകള്‍ ജമാഅത് പടച്ചുവിട്ട സാഹിതീയങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.ബഹുസ്വര സമൂഹത്തില്‍ ഒരിക്കലും ഭൂഷണമല്ലാത്ത കൃതികള്‍ പുന: പ്രസിദ്ധീകരിക്കുകയും
ReplyDeleteപ്രചരിപ്പിക്കുകയും ചെയ്യുന്നതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഷാജിയുടെ എഴുത്തും ശബ്ദവും ഇതിന്റെ നാലയലത്തു വരുന്ന ദോഷം ചെയ്യില്ല!
വിമര്‍ശനം ഉള്‍കൊള്ളാനുള്ള വിഷമം മാത്രമാണിവിടെ കാണുന്നത്. അതല്ലേ സത്യം!
മുസ്ലീം തീവ്രവാദത്തിന്‍രെ ബ്ലൂപ്രിന്റുകളെ പരിചയപ്പെടുത്താന്‍ ഫാസിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഖുര്‍ആന്‍ വചനങ്ങളാണ്. അതാകഠ്‌ടെ വീണ്ടും വീണ്ടും ബഗുസ്വര സമൂഹത്തില്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഇനി ഷാജിയുടെ മൊഴി മുത്തുകള്‍ ഖുര്‍ആനെക്കാള്‍ മെച്ചമാണെന്നു പറഞ്ഞുകളയുമോ സ്തുതിപാഠകര്‍
ReplyDeleteഈ പറഞ്ഞത് ഷാജി ഒരിക്കല്‍ നേരിട്ട് അനുഭവിച്ചതാണ്.
ReplyDeleteതീവ്രവാദം=ജമാഅത്തെ ഇസ്ലാമി=മൌദൂദി എന്ന അദ്ധേഹതിനു
മുഖ്യധാരയില്‍ ഇടം നേടിക്കൊടുത്ത സ്ഥിരം സ്പെഷ്യലൈസ്ടു
വിഷയം അവതരിപ്പിച്ച അതെ സ്റ്റേജില്‍ ഷാജി വാ പൂട്ടുന്നതിന് മുമ്പ് ബിജെപി നേതാവിന്റെ പ്രസംഗം- "യഥാര്‍ത്ഥത്തില്‍ ഈ മൌദൂദിയോ മറ്റോ അല്ല പ്രശ്നത്തിന്റെ അടിസ്ഥാനം,ഇവരെല്ലാം പ്രചോദനം ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ ആണ്, അതിലെ ചില വചനങ്ങള്‍ ആണ് തീവ്രവാദത്തിന്റെ വിത്ത് വിതയ്ക്കുന്നത്."
സംശയമുള്ളവര്‍ വടകരയ്ക്കടുത്ത് പയ്യോളിയില്‍ അന്വേഷിച്ചാല്‍ മതി.
സ്തുതിപാഠകര്‍ പിന്നെയും ഷാജിയുടെ മൊഴി മുത്തുകള്‍ ഖുര്‍ആനെക്കാള്‍ മെച്ചമാണെന്നു പറഞ്ഞുകളയുമോ ???
ഷാജി-മുനീര്‍ ജോഡി സൃഷ്ടിക്കുന്ന സാസ്‌കാരിക മലിനീകരണം ചില്ലറയല്ല. പാവപ്പെട്ട കഫറ്റീരിയിലടക്കം പണിയെടുക്കകുന്ന മുസ്ലിം സഹോദരന്‍മാര്‍ തങ്ങളുടെ രക്തം വിയര്‍പ്പാക്കിയ ചില്ലറത്തുട്ടുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ചാനല്‍ നികേഷ് എന്ന മാധ്യമ ഭീകരനും ഭഗവത് ചന്ദ്രശേഖര്‍ എന്ന ശുദ്ധ സംഘ് പരിവാര്‍ വായാടിക്കും വിജയകുമാര്‍ എന്ന മുസ്ലീങ്ങലെ ആക്രമിക്കുന്നത് സാഡിസമായി കൊണ്ടുനടക്കുന്നവലും ജയശങ്കര്‍ എന്ന കപട മതേതര സാംഘ്പരിവാര്‍ വാദിക്കും വ്യാജ ഭീകര കഥകള്‍ സൃഷ്ടിച്ച് ഇസ്ലാമിനും മുസ്ലീങ്ങള്‍ക്കും നേരേ ഉറഞ്ഞു തുള്ളാന്‍ അവസരം കൊടുത്തത് മുനീര്‍ എന്ന കപടനാട്യക്കാരനല്ലേ. അതോ ചാനല്‍ തുടങ്ങിയ ശേഷം മേല്‍പ്പറഞ്ഞ സവര്‍ണ്ണ വര്‍ഗ്ഗീയ വാദികളുടെ മസ്തിഷ്‌ക പ്രക്ഷാളനത്താല്‍ തന്റെ മുന്‍കാല മതേതര നിലപാടുകള്‍ മാറ്രി മുസ്ലീങ്ങള്‍ക്ക് നേരേ ചീറിയടുക്കടുക്കുകയും ഇസ്ലാമില്‍ ഭൂകരതയുണ്ടെന്ന് പ്രഖ്യാപിച്ച് സംഘികളുടെ കൈയ്യടിവാങ്ങുന്നതാണഅ ഉചിതമെന്നും ഉറപ്പിച്ചതോ. ഷാജിയെപ്പോലെ അപകടകാരിയാണ് മുനീറും
ReplyDeleteഖുര്‍ആന്‍ പരിവര്‍ത്തനത്തിന്റെ ആധികാരിക ധ്വനിയാണ് .
ReplyDeleteനമ്മള്‍ പടച്ചുവിടുന്ന 'ആവേശ കൃതികള്‍' അനോണിയുടെ
ശബ്ദം പോലെ അടിത്തറ ഇലാത്തതും!
ഷാജി - മുനീര്‍ ജോഡികളുടെ വര്‍ത്തമാനങ്ങളാണ് സംഘികള്‍ ഇസാലാമിക ഭീകരതയുണ്ടെന്ന് ആവര്‍ത്തിച്ചുറപ്പി്കകാന്‍ എടുത്തു പറയുന്നത്. സംഘികളാരും ജമാഅത്ത സാഹിത്യങ്ങളിലെ ഉദ്ദരണികള്‍മാത്രമായി അതിനായി ഉപയോഗപ്പെടുത്തുനന്തായി കണ്ടിട്ടില്ല. അവര്‍ ഫുര്‍ആന്‍ വചനങ്ങളാണ് പലപ്പോഴും ഇസ്ലാമിലെ ആശയാടിത്തറ ഭീകരമെന്ന ചിത്രീകരിക്കാന്‍ ഉദ്ധരിക്കുന്നത്. പക്ഷേ മുനീറ്#-ഷാജി ആദി വര്‍ഗ്ഗക്കാരാണ് ജമാഅത്ത് സാഹിത്യങ്ങളാണഅ ഭീകരതയുടെ മാസ്റ്റര്‍ ബ്രയിന്‍ ന്നെു പറഞ്ഞു തുള്ളിയിട്ടുള്ളത്. കൂട്ടത്തില്‍ ഹമീദും കാരശ്ശേരിയും കാരപ്പഞ്ചേരിയും ഖാദിയാനികളുമുണ്ടെന്നു മാത്രം.മക്കാ മസ്ജിദ് സ്‌ഫോഡനവും സംഝോദ സ്‌ഫോഡനവുമെന്നാംമൗദൂദി സാബിത്യങ്ങളുടെ പ്രേരളയാലാണെന്ന മുനീര്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വിസര്‍ജ്ജിക്കുന്നത് കേരളം മുഴുവന്‍ കേട്ടതാണ്. ഇത്തരം ഒറ്റുകാരെ ന്യായീകരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ അറിയാതെ(ചിലപ്പോള്‍ താത്കാലിക നേട്ടത്തിന് വേണ്ടി അറിഞ്ഞുകൊണ്ട്) സംഘികള്‍ക്ക വിടുപണി ചെയ്യുക തന്നെയാണ്
ReplyDelete