Friday, October 8, 2010

കേരള മുസ്‌ലിമിന്റെ വഴി



വഴിമൂടിപ്പോകുന്നു എന്ന തോന്നലുണ്ടാവുന്ന രണ്ട് ജനവിഭാഗങ്ങളാണ് ദലിതരും മുസ്‌ലിംകളും. അതേസമയം ഏറ്റവും ചലനാത്മകമായ, ഏറ്റവും പുതിയ ഉണര്‍വുകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ട് സമൂഹങ്ങളും ഇവര്‍ തന്നെയാണ്. ഈ ഉണര്‍വുകള്‍ പുതിയതരം അടിച്ചമര്‍ത്തലിനു കാരണമാവുന്നു എന്നത് വിഷയത്തെ പിന്നെയും സങ്കീര്‍ണമാക്കുകയാണ്.

മുസ്‌ലിം സമൂഹത്തിലെ വരേണ്യമനസ്സിനെ വിശേഷിപ്പിക്കാന്‍ ഏറെ ഉചിതമായ പദാവലി ഭരണരതി എന്നതാണെന്നു തോന്നുന്നു. മുഖ്യധാരയുടെ മുഴുവന്‍ മൂല്യങ്ങളും ആവാഹിച്ച് ആര്‍ഭാടമായി ജീവിക്കാന്‍ ശ്രമിക്കുക. അത്തരമൊരു നല്ല മുസ്‌ലിമിനെ (Good Muslim) സാമ്രാജ്യത്വം മുതല്‍ സമകാലിക സി.പി.എം. വരെയുള്ള മുസ്‌ലിം വിരുദ്ധശക്തികള്‍ക്കാവശ്യമുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിലെ പുതിയ ഉണര്‍വുകളെ നേരിടാന്‍ അവര്‍ക്കത്തരമൊരു മുസ്‌ലിമിനെ ആവശ്യമുണ്ട്. കേരളത്തില്‍ മുസ്‌ലിംലീഗ് ചെയ്യുന്നത് അതിനുവേണ്ടി ചമഞ്ഞൊരുങ്ങിക്കൊടുക്കുക എന്നതാണ്.

മറ്റൊരുവിഭാഗം അക്രമപ്രവര്‍ത്തനവും സായുധ പ്രതിരോധവുമാണ്. രക്ഷയുടെ വഴി എന്നു കരുതുന്നവരാണ്. അവര്‍ സ്വയമറിയാതെ ശത്രുവിനെ ശക്തിപ്പെടുത്തുന്നവരാണ് ഇസ്‌ലാമിനെക്കുറിച്ച് ഭീതി പരത്തുക എന്നത് അതിന്റെ ശത്രുക്കളുടെ അജണ്ടയാണ്. അതിലവര്‍ നല്ലൊരു പരിധിവരെ വിജയിക്കുന്നുമുണ്ട്. ഇസ്‌ലാമോഫോബിയ എന്നപേരില്‍ പ്രസിദ്ധമായ പ്രതിഭാസത്തിന്റെ പശ്ചാത്തലമതാണ്. ആ ഇസ്‌ലാം പേടിക്ക് വെള്ളവും വളവും നല്‍കുകയാണ് മുസ്‌ലിം തീവ്രവാദികള്‍ ചെയ്യുന്നത്. അധ്യാപകന്റെ കൈവെട്ടി അവര്‍ യഥാര്‍ഥത്തില്‍ സമര്‍പ്പിച്ച് സാമ്രാജ്യത്വത്തിന്റെയും സവര്‍ണ ഫാഷിസത്തിന്റെയും കാല്‍ക്കീഴിലാണ്.

ബലപ്രയോഗത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുക എന്ന മൃഗീയതക്കുമുകളില്‍ സംസ്‌കാരത്തിന്റെ കൊടി പറത്തിയാണ് ജനാധിപത്യം പിറന്നത്. കൈയൂക്കുള്ളവനല്ല കാര്യക്കാരനാവേണ്ടത് കാര്യമുള്ളവന്‍ തന്നെയാണ് കാര്യക്കാരനാവേണ്ടത് എന്ന എഗ്രിമെന്റിലാണ് ജനാധിപത്യം ജനിക്കുന്നത്. ജനാധിപത്യപരമായി ഏറ്റവും മാന്യമായി പരിഹരിക്കപ്പെട്ട ഒരു ചോദ്യപേപ്പര്‍ പ്രശ്‌നത്തോട് പിന്നെയും വെട്ടുകത്തിയുടെ ഭാഷയില്‍ പ്രതികരിക്കുക എന്നത് ഒരു ജനത ജനാധിപത്യ ക്രമവുമായി നടത്തിക്കൊണ്ടിരിക്കുന്ന ഇടപഴകലുകളെ തകര്‍ക്കുന്ന നീക്കമാണ്.

ആഗോളതലത്തില്‍ സാമ്രാജ്യത്വത്താലും ദേശീയതലത്തില്‍ സവര്‍ണപ്രത്യയശാസ്ത്രത്താലും പ്രാദേശികതലത്തില്‍ മുഖ്യധാരയാലും വേട്ടയാടപ്പെടുന്ന ഒരു സമൂഹമെന്നത് മുസ്‌ലിം ജനതയുടെ സവിശേഷതയാണ്. ഒപ്പം ഉണര്‍വിന്റെ നിരവധി ഉറവകളും ഈ സമൂഹം പ്രകടിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിനെ നിരന്തരമവര്‍ സമകാലീകരിച്ചു കൊണ്ടിരിക്കുന്നു. മുഖ്യധാരയില്‍ സമ്പൂര്‍ണമായി ലയിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തീവ്രവാദത്തിനും സവര്‍ണ ഇസ്‌ലാമിനുമെതിരായ മുസ്‌ലിം പ്രതിനിധാനത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് കേരളമുസ്‌ലിമിന്റെ മുന്നിലുള്ള ശരിയായ ഓപ്ഷന്‍.

ഇവിടെ അരികുവല്‍കരിക്കപ്പെടുന്നത് മുസ്‌ലിംകളും ഇസ്‌ലാമും മാത്രമല്ല. ഇന്ത്യയുടെ സാമൂഹികക്രമം സഹസ്രാബ്ദങ്ങളായി മനുഷ്യനായി പോലും പരിഗണിക്കാതെയാണ് ദലിതരോട് പെരുമാറുന്നത്. ഭരണഘടന അവരുടെ വിമോചനത്തിന്റെ ഔപചാരികമായ പ്രോല്‍ഘാടനമായിരുന്നു. അതേപോലെ ദരിദ്രരും സ്ത്രീകളും പ്രകൃതിയും പുതിയ വികസനരീതി കുടിയൊഴിപ്പിക്കുന്ന ജനലക്ഷങ്ങളും മലിനീകരണത്തിന്റെ ഇരകളുമെല്ലാം അതിജീവനത്തിനുവേണ്ടി ഉയര്‍ത്തുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചുമാത്രമേ മുസ്‌ലിമിന്റെ പ്രശ്‌നപരിഹാരത്തിന്റെ രാഷ്ട്രീയവും വികസിപ്പിച്ചെടുക്കാനാവൂ. എല്ലാ പൗരന്മാര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശത്തിന്റെ പരിരക്ഷക്കുവേണ്ടി നിരവധി മനുഷ്യാവകാശ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും ഇവിടെ സജീവമാണ്. എല്ലാ മനുഷ്യരുടെയും പൗരന്മാരുടെയും അവകാശത്തിന്റെ ഭാഗമായാണ് മുസ്‌ലിമിന്റെ അവകാശവും സംരക്ഷിക്കപ്പെടേണ്ടത്.

പരിസ്ഥിതി സ്ത്രീവാദ ദലിത് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇത്തരം പ്രക്ഷോഭങ്ങളും പുതിയ ജീവിതക്രമത്തെതന്നെ അപനിര്‍മിക്കാനും നവീകരിക്കാനുമാണ് പരിശ്രമിക്കുന്നത്. ഏതോ ഭരണാധികാരിയുടെ കുടിലതാല്‍പര്യം കൊണ്ടോ ഉദ്യോഗസ്ഥന്റെ അശ്രദ്ധകൊണ്ടോ മാത്രമല്ല പരിസ്ഥിതിക്കെതിരായ കൈയേറ്റങ്ങള്‍ നടക്കുന്നത്. വികസനകാഴ്ചവട്ടത്തിന്റെ സഹജദൗര്‍ബല്യം കൂടിയാണത്. പുരുഷകേന്ദ്രീകൃതമായ സാമൂഹ്യക്രമത്തിന്റെ സമഗ്ര നിയമങ്ങളാണ് സ്ത്രീയെ ഇന്നും ഒരു ലിംഗവിഭാഗമെന്ന നിലക്കുതന്നെ പീഡിപ്പിക്കുന്നത്. ഇതിനേക്കാള്‍ തീവ്രവും ഗാഢവുമാണ് മൂന്നാം ലിംഗവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍.

മനുഷ്യാവകാശ പ്രശ്‌നത്തിന്റെ ഉറവിടം അങ്ങേയറ്റം അതാര്യവും കേന്ദ്രീകൃതവുമായ ആധുനിക ദേശരാഷ്ട്രം തന്നെയാണ് ദേശരാഷ്ട്രം എല്ലാ അതിക്രമവും നടത്തുന്നത് അതിന്റെ സുരക്ഷയെ ചൊല്ലിയാണ് അഥവാ എല്ലാ അരുതായ്മയ്ക്കും അതിന്റെ ചെലവില്‍ ന്യായവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളുമായി പൗരാവകാശവും മനുഷ്യാന്തസ്സുമെല്ലാം രാജ്യദ്രോഹം ആരോപിക്കപ്പെടുന്നതോടെ ഒരാളില്‍ പ്രവര്‍ത്തനരഹിതമായ ഒന്നായിത്തീരുകയാണ്. ജനാധിപത്യമെന്നും ജനാധിപത്യവിരുദ്ധമായി പെരുമാറുന്നത് അതിന്റെ നിലനില്‍പ്പിന്റെ ന്യായത്തിന്റെ മുകളില്‍വെച്ചാണെന്നത് എന്തുമാത്രം വിരോധാഭാസമാണ്. ഒരാളുടെ പേരില്‍ ഭരണവര്‍ഗം രാജ്യദ്രോഹമാരോപിക്കുന്നതോടെ അവിടെ ചോദ്യവും ഉത്തരവും അസാധ്യമാവുകയാണ്.

അങ്ങനെ ഈ സമൂഹരാഷ്ട്രക്രമത്തിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടി പരിഹരിക്കാന്‍ ശ്രമിക്കുന്ന മുന്‍കൈകളെ മുഴുവന്‍ ശക്തിപ്പെടുത്തിമാത്രമേ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നവും പരിഹരിക്കാന്‍ കഴിയൂ. പീഡനങ്ങളും വിവേചനങ്ങളും സ്വന്തം ഇടനെഞ്ചില്‍ ഏറ്റുവാങ്ങുന്ന ഒരുജനത എന്നനിലക്ക് മുസ്‌ലിംകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പം ഗ്രഹിക്കാന്‍ കഴിയും. ഏറ്റവും സജീവമായി ഇതില്‍ ഭാഗഭാക്കാവാന്‍ കഴിയും.

ദുര്‍ബലവിഭാഗങ്ങള്‍ എവിടെയും മറന്നുവെക്കാന്‍ പാടില്ലാത്ത ഒരു തിരിച്ചറിവുണ്ട്. ജനാധിപത്യവും നിയമവാഴ്ചയും ശക്തന്റെ ആവശ്യമല്ല അത് ദുര്‍ബലന്റെ ആവശ്യമാണ്. ശക്തരുടെയും ഏതോ തരത്തില്‍ ബലമുള്ളവരുടെയും കാര്യങ്ങള്‍ ആരോഗ്യകരമായ ജനാധിപത്യസംവിധാനമെങ്കിലും നടക്കും. ദുര്‍ബലന്റെ ഏക അത്താണി ജനാധിപത്യക്രമം മാത്രമാണ്.

അത് ശരിയായ വിധത്തില്‍ നിലനിന്നാല്‍ ദുര്‍ബലന്‍ അവിടെ ഏറെ കരുത്തുള്ളവരായിരിക്കും. അതിന്റെ തന്നെ മറ്റൊരര്‍ഥം ജനാധിപത്യത്തെ സക്രിയമാക്കിനിര്‍ത്തുന്നതില്‍ അതിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുക ദുര്‍ബല ജനവിഭാഗത്തിനായിരിക്കും. സവര്‍ണരും ജന്മിമാരുമല്ല നമ്മുടെ ഇന്നീകാണുന്ന ജനാധിപത്യത്തെതന്നെ ഉയിരുകൊടുത്ത് വികസിപ്പിച്ചത്. മറിച്ച് കുടിയാന്മാരും അയിത്തജാതിക്കാരും പിന്നോക്കജാതിക്കാരുമാണ്.

സവര്‍ണനമ്പൂതിരി സമുദായത്തില്‍ പോലും നവോഥാനത്തിന്റെയും ജനാധിപത്യ പ്രക്ഷോഭങ്ങളുടെയും മുന്‍കൈയും മുന്നണിപ്പടയുമായി വര്‍ത്തിച്ചത് ആ സമുദായങ്ങളിലെ അഫ്ഫന്‍ നമ്പൂതിരിമാരായിരുന്നു. അപ്പോള്‍ പീഡിതന്‍ എന്നത് ജനാധിപത്യക്രമത്തിന്റെ ഗുണപരമായ വളര്‍ച്ച സ്വപ്നം കാണുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ഒരു സാധ്യതയാണ്.

(സൈന്ധവമൊഴി.   ലക്കം 24     2010 ആഗസ്റ്റ് - സെപ്തംബര്‍)

24 comments:

  1. ഇസ്ലാമിന്റെ ജനാധിപത്യ അന്തസ്സുള്ള പ്രബുദ്ധമായ മുഖം പ്രകാശിപ്പിക്കുന്ന ഈ പോസ്റ്റില്‍
    ഇതുവരെ കമന്റുകളൊന്നുമില്ലെന്നോ ????
    കമന്റ് മോഡറേഷന്‍ വല്ലതുമുള്ളതുകൊണ്ടാകുമോ ഭഗവാന്‍ ?
    ഏതായാലും... എല്ലാവരാലും വായിക്കപ്പെടേണ്ട ഈ പോസ്റ്റിന്
    ചിത്രകാരന്റെ ആശംസകള്‍ !!!

    ReplyDelete
  2. മുഹമ്മദ്‌ സാഹിബേ
    കുറച്ചു വാരം മുന്നേ പ്രസിദ്ധീകരിക്കപ്പെട്ട പ്രബോധനം ആഴ്ചപ്പതിപ്പിലെ കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിമുഖത്തില്‍ കുഞ്ഞാലികുട്ടി പറഞ്ഞു എന്നു വാരിക എടുത്തുപയോഗിച്ച വാക്യമാണു "തീവ്രവാദ ആരോപണം മുസ്ലിം സംഘടനകള്‍ പരസ്പരം ആരോപിക്കരുതെന്നു"
    അത്തരം സൂക്ഷ്മത ജമാ അത്തെ ഇസ്ലാമിക്കെതിരെ മാത്രം ഉയര്‍ന്നു വരുമ്പോള്‍ മാത്രം ഉപദ്രവകരമാകുകയും മറിച്ച്‌ 'ഇസ്ലാമിക പ്രസ്ഥാനത്തിന്ന്' മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിക്കുന്നത്‌ ശ്ലാഖനീയവുമാകുന്നതിന്റെ സംഗത്യം എന്തെന്ന് പറഞ്ഞാല്‍ കൊള്ളാം. വേളം സാഹിബ്‌ തീവ്രവാദികളെന്നു പറഞ്ഞ്‌ ആരോപണമുന്നയിക്കപ്പെടുന്നവരേക്കാള്‍ കൂടുതലായി ഇതെ പഥപ്രയോഗം 'ഇസ്ലാമിക പ്രസ്ഥാനത്തിന്നെതിരെ' ഉന്നയിക്കുന്നവരാണു സമൂഹത്തില്‍ കൂടുതല്‍ എന്നത്‌ വിസ്മരിക്കരുത്‌. അങ്ങിനെ ശ്രമിച്ചാലും.
    സാമ്രാജ്യത്വ-ഫാഷിസ്റ്റ്‌ മാധ്യമ കൂട്ടുകെട്ട്‌ മുസ്ലിം ശാക്തീകരണ ശ്രമങ്ങള്‍ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന പഥപ്രയോഗം 'ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തവര്‍' ഏറ്റുപിടിക്കുന്നതില്‍ അല്‍പം ഔജിചിത്യകുറവില്ലേ?
    അതോ ഇങ്ങോട്ടു വരുന്ന ആയുധപ്രയോഗത്തെ തനിക്കിഷ്ടമില്ലാത്തവരിലേക്ക്‌ തിരിച്ചുവിട്ടാല്‍ ഇത്തരം ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടും എന്ന (മൂഢ)ധാരണയാണൊ ഇതിന്നു പിന്നില്‍?
    വര്‍ഷം അറുപതു കഴിഞ്ഞിട്ടും ഇസ്ലാമിക പ്രസ്ഥാനത്തിന്ന് ഇനിയും ഇത്തരം പ്രഥപ്രയോഗത്തില്‍ നിന്നു മുക്തി നേടുവാന്‍ സാധിച്ചിട്ടില്ലെന്നതും കൂട്ടിവായിക്കേണ്ടതുണ്ട്‌..

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഇസ്ലാമിക പ്രസ്ഥാനത്തിന്നെതിരെ' ഉന്നയിക്കുന്നവരാണു സമൂഹത്തില്‍ കൂടുതല്‍ എന്നത്‌ വിസ്മരിക്കരുത്‌. അങ്ങിനെ ശ്രമിച്ചാലും.
    സാമ്രാജ്യത്വ-ഫാഷിസ്റ്റ്‌ മാധ്യമ കൂട്ടുകെട്ട്‌ മുസ്ലിം ശാക്തീകരണ ശ്രമങ്ങള്‍ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന പഥപ്രയോഗം 'ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തവര്‍' ഏറ്റുപിടിക്കുന്നതില്‍ അല്‍പം ഔജിചിത്യകുറവില്ലേ?


    പ്രിയ പുലരി..
    ബുദ്ധിപരമായി ചിന്തിക്കുന്ന ഏതൊരു സമൂഹവും ആദ്യം ശ്രദ്ധിക്കുന്ന കാര്യം പ്രത്യക്ഷത്തില്‍ തന്നെ അടിക്കാന്‍ പറ്റുന്ന ആയുധങ്ങള്‍ ശത്രുക്കള്‍ക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കാതിരിക്കുക എന്നതാണ്. ഇനി അങ്ങിനെ എറിഞ്ഞുകൊടുക്കുന്ന ആളുകള്‍ സമൂഹത്തില്‍ ഉണ്ടെങ്കില്‍, അവരെ തിരുത്താന്‍ ശ്രമിക്കുക എന്നതാണ്. തിരുത്താന്‍ അവര്‍ തയ്യാറല്ലെങ്കില്‍ പിന്നെ ചെയ്യാന്‍ പറ്റുന്ന കാര്യം അവരെ സമൂഹത്തില്‍ ഒറ്റപെടുത്തുക എന്നത് മാത്രമാണ്.

    അല്ലാത്ത പക്ഷം വിജയിക്കുന്നത് ശത്രുക്കളുടെ കുപ്രാചരങ്ങള്‍ തന്നെയായിരിക്കും. മുസ്ലീം സമുദായം ഇത്തരക്കാര്‍ക്ക് വേണ്ടി എന്നും പ്രതിരോധത്തില്‍ അധ:പതിക്കുക എന്നതായിരിക്കും പരിണിത ഫലം..

    താങ്കള്‍ ഉദ്ദേശിച്ച പ്രസ്ഥാനം ചെയ്തപോലെ ജമാ അത്തെ ഇസ്ലാമിയോ അവരുടെ പ്രവര്‍ത്തകരോ ഇന്ന് വരെ ഇന്ത്യയില്‍ എവിടെയെങ്കിലും ഏതെങ്കിലും ഒരു കലാപമോ അക്രമ പ്രവര്‍ത്തനമോ നടത്തിയതിന്റെ പേരില്‍ ഇത് പോലുള്ള കേസുകള്‍ റജിസ്റ്റര്‍ ചെയ്യപെട്ടതായി താങ്കള്‍ക്കറിയാമോ?

    പോപുലര്‍ ഫ്രണ്ടിനെയും എന്‍ഡി എഫിനെയും പ്രതിരോധിച്ച് മുസ്ലീം സമുദായത്തെ ഒന്നടങ്കം പ്രതിപ്പട്ടികയില്‍ ചേര്‍ക്കപെടാനുള്ള ഏതൊരു നീക്കത്തെയും ഇസ്ലാമിക പ്രസ്ഥാനം എതിര്‍ക്കും.

    ആത്മഹത്യപരമായ ആശയങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും പോപുലര്‍ ഫണ്ട് പോലുള്ള പ്രസ്ഥാനങ്ങള്‍ മാറി നിന്നാല്‍, മുസ്ലീം സമുദായത്തിന് പ്രതിരോധിക്കാന്‍ അത് തന്നെ മതി. സത്യത്തില്‍ അവര്‍ പറയുന്നത്, തങ്ങള്‍ ചെയ്യുന്ന പ്രവൃത്തി സമുദായത്തെ ശാരീകമായി പ്രതിരോധിക്കുക എന്നാണെങ്കില്‍ പോലും, ആ പ്രവൃത്തി മൂലം സംഭവിക്കുന്നത് സമുദായം മാനസികമായും ശരീരികമായും തളരുക എന്നത് മാത്രമാണെന്ന്, സമുദായത്തോട് സ്നേഹവും ആത്മാര്‍ത്ഥതയുമുള്ളവരാണെങ്കില്‍, ഇത്തരക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതെന്ത് കൊണ്ട്?

    ReplyDelete
  5. രസകരമായ സംഗതി ഓരോ മുസ്ലിം സംഘടനയും തങ്ങള്‍ തീവ്രവാദികളല്ല, ഇസ്ലാം സമാധാനത്തിന്റെ മതമാണ്, മറ്റവന്മാരാണ് തീവ്രവാദികള്‍ എന്നെല്ലാം നിരന്തരമായി സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും പൊതുബോധം എല്ലാ മുസ്ലിം സംഘടനകളേയും(അത് പോപ്പുലര്‍ ഫ്രണ്ടായാലും ജമാഅത്തെ ഇസ്ലാമിയോയാലും സുന്നികളായാലും മുജാഹിദായാലും എന്തിന് മുസ്ലിം ലീഗായാലും) ഓരോ മുസ്ലിമിനെയും (അത് മദനി ആയാലും സമദാനി ആയാലും മുനീറായാലും നസറുദ്ദീന്‍ എളമരമായാലും ആരിഫലിയായാലും കാന്തപുരമായാലും എന്തിന് ഹമീദ് ചേന്ദമംഗലൂര്‍ ആയാലും) തീവ്രവാദിയും വര്‍ഗീയവാദിയും ആയി കാണുന്നതാണെന്ന് ഈ മുസ്ലിം സംഘടനാ നേതാക്കള്‍ എന്നാണിനി മനസ്സിലാക്കുക?

    ReplyDelete
  6. പ്രസക്തം ചിന്തോദ്ദീപകം ലേഖനം. ഇവിടെയെത്തിച്ച ചിത്രകാരന് നന്ദി :)

    ReplyDelete
  7. ചിന്തകാ.
    ചിന്തകള്‍ ഒരു പാടു കാടുകയറിപ്പോയല്ലോ? ഞാന്‍ ചോദിച്ചതിനല്ല ഉത്തരം പറയപ്പെട്ടത്‌. പോപ്പുലര്‍ ഫ്രെണ്ടിന്റെയും ജമാ അത്തിന്റെയും നയനിലപാടുകളല്ല ഞാന്‍ എന്റെ കമന്റില്‍ സുചിപ്പിച്ചത്‌, മറിച്ച്‌ സ്വന്തം വാരികയില്‍ ഉദ്ദരിക്കപ്പെട്ട ഒരു 'വാചകം' അതായത്‌ "തിവ്രവാദം മുസ്ലിം സംഘടനകള്‍ പരസ്പരം ആരോപിക്കരുതെന്ന" വാചകം ഇസ്ലാമിക പ്രസ്ഥാനത്തിന്നെതിരെ വരുമ്പോള്‍ മാത്രം പ്രസക്തവും, ഇസ്ലാമിക പ്രസ്ഥാനപ്രവര്‍ത്തകര്‍ മറ്റുള്ളവര്‍ക്കെതിരെ ഉന്നയിക്കുമ്പോള്‍ ശ്ലാഖനീയമാകുന്നത്‌ എങ്ങിനെ എന്നാണു ഞാന്‍ സുചിപ്പിച്ചത്‌. മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു. കുഞ്ഞാലികുട്ടി സാഹിബുമായുള്ള ഈ വിഷയം ചര്‍ച്ച ചെയ്ത 'പ്രബോധനം' ചിന്തകന്‍ വായിച്ചിട്ടില്ലെങ്കില്‍ ഒന്നു വായിച്ചതിനു ശേഷം മറുപടി പറയുക...

    മറ്റു ചര്‍ച്ചകള്‍ അവിടെ നില്‍ക്കട്ടെ. ആത്മഹത്യാ പ്രവണത മാത്രമല്ല, മുസ്ലിം സമുദായത്തിലെ "ഷണ്ഢീകരണ ശ്രമങ്ങളെ" കുറിച്ചും ഒരുപാടു ചര്‍ച്ചചെയ്യപ്പെട്ടതാണു. വേണെമെങ്കില്‍ അതിലേക്ക്‌ തീര്‍ച്ചയായും ഇനിയും വരാം. അതിനു മുന്നേ 'ഇസ്ലാമിക പ്രവര്‍ത്തകരുടെ' വാകും പ്രവൃത്തിയും തമ്മിലുള്ള ഈ അന്തരം എങ്ങിനെ വിലയിരുത്തുന്നു എന്നു വിശദീകരിച്ചാല്‍ കൊള്ളാം.

    ReplyDelete
  8. for ref.
    http://www.prabodhanam.net/5.6.2010.html

    "സംഘടനകള്‍ പരസ്പരം തീവ്രവാദം ആരോപിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കും"

    മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുമായി

    ഹാഷിം എളമരം സംസാരിക്കുന്നു

    "'സംഘടന കള്‍ ' പരസ്പരം എന്നത് കൊണ്ടു ഇവിടെ ഉദ്ദേശിച്ചത് 'ഇസ്ലാമിക പ്രസ്ഥാനത്തിനു' എതിരെ എന്ന് മാത്രമാണോ ?"

    ReplyDelete
  9. തിവ്രവാദം മുസ്ലിം സംഘടനകള്‍ പരസ്പരം ആരോപിക്കരുതെന്ന" വാചകം ഇസ്ലാമിക പ്രസ്ഥാനത്തിന്നെതിരെ വരുമ്പോള്‍ മാത്രം പ്രസക്തവും, ഇസ്ലാമിക പ്രസ്ഥാനപ്രവര്‍ത്തകര്‍ മറ്റുള്ളവര്‍ക്കെതിരെ ഉന്നയിക്കുമ്പോള്‍ ശ്ലാഖനീയമാകുന്നത്‌ എങ്ങിനെ എന്നാണു ഞാന്‍ സുചിപ്പിച്ചത്‌.

    പ്രിയ പുലരി
    മറ്റുള്ള ആർക്കൊക്കെ എതിരെയാണ് ഇസ്ലാമിക പ്രവർത്തകർ ഈ ആരോപണം ഉന്നയിക്കുന്നത് എന്ന് താങ്കൾ വ്യക്തമാക്കൂ. ഉദാഹരണ സഹിതം.

    തെറ്റു ചെയ്യുന്നത് മുസ്ലീം സമുദായത്തിൽ പെട്ടവരായാൽ അതിനെ ന്യായീകരിക്കാം എന്ന നിലപാട് ഇസ്ലാമിക പ്രസ്ഥാനത്തിനില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

    ReplyDelete
  10. വേളത്തിന്റെ ലേഖനം ചിന്തകന്‍ വായിച്ചില്ലെന്നു തോന്നുന്നു. വായിക്കുക..

    "മറ്റൊരുവിഭാഗം അക്രമപ്രവര്‍ത്തനവും സായുധ പ്രതിരോധവുമാണ്. രക്ഷയുടെ വഴി എന്നു കരുതുന്നവരാണ്. അവര്‍ സ്വയമറിയാതെ ശത്രുവിനെ ശക്തിപ്പെടുത്തുന്നവരാണ് ഇസ്‌ലാമിനെക്കുറിച്ച് ഭീതി പരത്തുക എന്നത് അതിന്റെ ശത്രുക്കളുടെ അജണ്ടയാണ്. അതിലവര്‍ നല്ലൊരു പരിധിവരെ വിജയിക്കുന്നുമുണ്ട്. ഇസ്‌ലാമോഫോബിയ എന്നപേരില്‍ പ്രസിദ്ധമായ പ്രതിഭാസത്തിന്റെ പശ്ചാത്തലമതാണ്. ആ ഇസ്‌ലാം പേടിക്ക് വെള്ളവും വളവും നല്‍കുകയാണ് 'മുസ്‌ലിം തീവ്രവാദികള്‍ ' ചെയ്യുന്നത്. അധ്യാപകന്റെ കൈവെട്ടി അവര്‍ യഥാര്‍ഥത്തില്‍ സമര്‍പ്പിച്ച് സാമ്രാജ്യത്വത്തിന്റെയും സവര്‍ണ ഫാഷിസത്തിന്റെയും കാല്‍ക്കീഴിലാണ്"


    വായിച്ചു കാണുമല്ലോ?.. വേളം സാഹിബിന്റെ ലേഖനത്തില്‍ മുകളില്‍ നിന്നും മുന്നാമത്തെ പേരഗ്രാഫ്..

    ചിന്തകന്‍ പറയുന്നു, തെറ്റുകള്‍ കണ്ടാല്‍ അത് ഇസ്ലാമിക പ്രസ്ഥാനം ച്ചുന്റികാനിക്കുമെന്നു.
    ഇതേ നിലപാട് തന്നെയാണ് മറ്റു മുസ്ലിം സംഘടനകളും പിന്തുടരുന്നത്. അതായത് തെറ്റ് കാണുമ്പോള്‍ പ്രതികരിക്കല്‍ . പക്ഷെ ഇവിടെ അവരുടെ കണ്ണില്‍ പ്രധാന തെറ്റുകാരന്‍ ഇപ്പോഴും ദൌര്‍ഭ്ഹാഗ്യവശാല്‍ 'ഇസ്ലാമിക പ്രസ്ഥാനവും' അതിന്റെ ആദ്യ അമരക്കാരന്‍ 'മര്‍ഹും മൌദുടി സാഹിബുമാനെന്നു' മാത്രം. അതിനു ശേഷമേ കൈവെട്ടു പ്രതികള്‍ വരുന്നുള്ളൂ..

    ReplyDelete
  11. പുലരി

    പോസ്റ്റിൽ പറയുന്നത് ആരെ കുറിച്ചാണ് എന്നാണ് ഞാൻ ചോദിച്ചത്? ആരാണീ മറ്റൊരു വിഭാഗം? മുഹമ്മദ് സാഹിബ് പറയുന്ന ശത്രുവിനെ ശക്തിപെടുത്തുന്ന വിഭാഗത്തെ ന്യായീകരിക്കാനാണോ താങ്കൾ ശ്രമിക്കുന്നത്?

    ജമാ അത്തെ ഇസ്ലാമിക്കെതിരെ തീവ്രവാദം ഉന്നയിക്കുന്നവർക്ക് ഇത് വരെ അതിനായി യാതൊരു തെളിവും സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല..കഴിയുകയുമില്ല. ജാമാ അത്തെ ഇസ്ലാമിക്കെതിരെ ആളുകൾ ആരോപണമുന്നയിക്കുന്നു എന്നത് യഥാർഥ തീവ്രവാദികളെ എതിർക്കാതിരിക്കാനുള്ള ന്യായീകരണവുമല്ല.

    ReplyDelete
  12. ചിന്തകാ
    ഖണ്ധിക വായിച്ചു തിര്ന്നിട്ടും ആരെ കുറിച്ചാണ് അതില്‍ എഴുതിയിരിക്കുന്നതെന്ന് ഇനിയും മനസ്സിലായില്ല അല്ലെ?
    കഷ്ടം..

    ചിന്തകാ
    ഇവിടെ പ്രസക്തമായ വിഷയം താങ്കള്‍ പറഞ്ഞത് തന്നെയാണ്. യഥാര്‍ത്ഥ തിവ്രവാദികളെ എതിര്‍ക്കുക എന്നാ കര്‍മ്മം. നാളിതുവരെ കേരളത്തിലെ മുസ്ലിം അമുസ്ലിം സംഘടനകള്‍ ചെയ്തു കൊണ്ടിരിക്കുന്നതും ഇതേ കര്‍മ്മം തന്നെ. എപ്പോഴക്കെ തിവ്രവാദ വിരുദ്ധ കാമ്പയിന്‍ നടതപ്പെട്ടിട്ടുന്ടോ അപ്പോഴൊക്കെ പ്രതിപ്പട്ടികയില്‍ ഒന്നാമത് ജമാ അതും ,മൌടുടിയുമായിരുന്നു എന്നത് മറക്കരുത്. അപ്പോഴാണ്‌ കരച്ചിലും പിഴിച്ചലുമായി സിദ്ദിഖ് ഹസന്‍ സാഹിബും , പ്രബോധനവുമൊക്കെ രംഗത്ത്‌ വരുന്നത്. ഞങ്ങളെ തിവ്രവാടിയാക്കല്ലേ, പകരം ഞങ്ങള്‍ മറ്റുള്ളവരെ തിവ്രവാദി ആക്കികൊളാമേ എന്ന് പറഞ്ഞിട്ട്. കോട്ടക്കല്‍ വിരുന്നില്‍ പങ്കെടുപ്പിച്ചേ എന്ന് പറഞ്ഞിട്ട് നെടുങ്കന്‍ ലേഖനങ്ങള്‍ വരുന്നു. എങ്ങിനെ അവര്‍ ജമാ അതെ ഇസ്ലാമിയെ പങ്കെടുപ്പിക്കും? അവരുടെ വിക്ഷണത്തില്‍ തിവ്രവാദത്തിന്റെ അടിസ്ഥാനമെന്നത് ജമാ അതെ ഇസ്ലാമിയും അതിന്റെ സാഹിത്യങ്ങലുമാണ്. പതിവ് പോലെ നിങ്ങള്‍ അതൊക്കെ നിഷേധിക്കുന്നു എന്ന് മാത്രം.

    ReplyDelete
  13. ചിന്തകന്‍ പറയുന്നു ജമാ അതിനെതിരെ ഒരു തെളിവും ഇല്ലെന്നു, ആര്‍ക്കെതിരാന് ഇവിടെ തെളിവ് ഉള്ളത്? താങ്കളും കുട്ടരും തിവ്രവാദ ബന്ധം ആരോപിക്കുന്ന പോപ്പുലര്‍ ഫ്രെന്റിനു തിവ്രവാദ ബന്ധം ഉണ്ടെന്നു തെളിഞ്ഞാല്‍ അവര്‍ ഇന്ത്യാ രാജ്യത്ത് നിലനില്‍ക്കുമോ? കൈവെട്ടു കേസുമായി ബന്ധപ്പെട്ടു 'മാധ്യമം' പത്രം അടക്കം ഒരു വിഭാഗം മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത ബഹളമൊക്കെ എവിടെ പോയി? രണ്ടു ദശാബ്ദമായി ഇവിടെ പ്രവര്‍ത്തിക്കുന്ന സംഘടനയെ കുറിച്ച് താങ്കള്‍ തിവ്രവാദ ബന്ധം ആരോപിക്കുന്നു. ഭരണകുടം പെടാപാട് പെടുകയാണ്, ഒരു തെളിവ് കിട്ടുവാന്‍ വേണ്ടി.. താങ്കളുടെ കയ്യില്‍ തിവ്രവാദ ബന്ധം ഉറപ്പിക്കുന്ന നിലക്കുള്ള വെള്ള തെളിവും ഉണ്ടെങ്കില്‍ അത് ഭരണകുദത്തിനു നല്‍കി തിവ്രവാദികളെ അമര്‍ച്ച ചെയ്യുവാനുള്ള ഭരണകുട നിക്കതിന്നു സഹായം നല്‍കുകയാണ് ചെയ്യേണ്ടത്. അതല്ലാതെ പുകമറ ശ്രിഷ്ടിക്കുകയല്ല.
    "ഞങ്ങള്‍ മാത്രം എല്ലാം തികഞ്ഞവര്‍ മറ്റുള്ളവര്‍ മുഴുവന്‍ പോഴത്തക്കാര്‍" ഇതൊക്കെ വിവര സാങ്കേതിക വിദ്യ ഇത്രയും വളര്‍ന്ന സാഹചര്യതിലെങ്കിലും കൊണ്ടു നടക്കണോ ചിന്തകാ..
    പ്രബോധനം വാരികയില്‍ ഒരു ദശാബ്ദം മുന്നേ ലേഖനങ്ങളുടെ കട്ടിഗുകളൊക്കെ ഇപ്പോഴും ഉണ്ട്. മാറാട് കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രബോധനം വാരികയില്‍ എഴുതപ്പെട്ട പ്രകൊപനകര്മായ ലേഖനമൊക്കെ ഇപ്പോഴും നശിക്കാതെ ഉണ്ട്.
    എന്ന് മാത്രമല്ല നിരോധിക്കപ്പെട്ട ഐ.എസ.എസ്സിന്റെ ഹൈപവാര്‍ കമ്മറ്റിയില്‍ വരെ ജമാ അതെ ഇസ്ലാമിയുടെ നേതാവ് അംഗമായിരുന്നു എന്നതും മറക്കണ്ട. പോപ്പുലര്‍ ഫ്രെന്റിന്റെ ആദ്യഘട്ടത്തില്‍ ജമാ അതെ ഇസ്ലാമി പ്രവര്‍ത്തകര്‍ പല നിലക്കും ഈ സംരംഭവുമായി സഹകരിച്ചിരുന്നു എന്നതും ചിന്തകന്‍ ഇപ്പോള്‍ ഒരു പക്ഷെ നിഷേധിച്ചാലും യാതാര്ത്യമാണ്.

    ReplyDelete
  14. പോപുലർ ഫ്രണ്ടിനെ ന്യായീകരിക്കുക എന്നതാണ് താങ്കളുടെ ലക്ഷ്യം അല്ലേ? ടി.ജെ ജോസഫിന്റെ കൈവെട്ടിയതിനെ താങ്കൾ ന്യായീകരുക്കുന്നുണ്ടോ? ഇല്ലെങ്കിൽ അത് ചെയ്തത് പോപുലർ ഫ്രണ്ടുകാരല്ലെന്ന് താങ്കൾ കരുതുന്നുണ്ടോ? പോപുലർ ഫ്രണ്ട് ആ സംഭവത്തെ അപലപിക്കുന്നുണ്ടോ?

    രണ്ടാം മാറാട് കാലാപ നടത്തിയവർ ആരായിരുന്നു. പോപുലർ ഫ്രണ്ട് അതിനെ ന്യായീകരിക്കുന്നുണ്ടൊ?

    ഇത്രയും തീവ്രവാദം ആരോപിക്കപെടുന്നു എന്നു പറപെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഒരു പ്രവർത്തകനെ പോലും ഇതിന്റെയൊന്നും പേരിൽ എവിടെയും അറസ്റ്റു ചെയ്തതായി കേട്ടിട്ടില്ല.എന്നാൽ മറിച്ചോ?


    എപ്പോഴക്കെ തിവ്രവാദ വിരുദ്ധ കാമ്പയിന്‍ നടതപ്പെട്ടിട്ടുന്ടോ അപ്പോഴൊക്കെ പ്രതിപ്പട്ടികയില്‍ ഒന്നാമത് ജമാ അതും ,മൌടുടിയുമായിരുന്നു എന്നത് മറക്കരുത്.

    മൌദൂതിയെ തീവ്രവാദത്തിന്റെ മാസ്റ്റർ ബ്രൈൻ ആക്കുന്നു എന്നത് നേര് തന്നെ. പക്ഷേ അതിനവർ ചൂണ്ടിക്കുന്ന കാരണക്കാർ പ്രധാനമായും എൻഡി എഫുകാരും പോപുലർ ഫ്രണ്ടുകാരുമാണ്. ജമാ അത്ത് കാരുടെ ഒരു പ്രവർത്തനവും നാളിതുവരെ അതിനായി ചൂണ്ടിക്കാട്ടിയിട്ടില്ല. ജമാ അത്തിനെ അവർക്ക് വിമർശിക്കണമെങ്കിൽ ആരും വായിക്കാത്ത മൌദൂതിയുടെ പുസ്തകങ്ങളെ കുറിച്ച് പുകമറയുണ്ടാക്കണം അത്രയേ ഉള്ളൂ. ജമാ അത്ത് എന്താണെന്ന് അതിന്റെ പ്രവർത്തകർക്ക് നന്നായി അറിയാവുന്നത് കൊണ്ട് അത്തരക്കാരെ അവഗണിക്കുകയല്ലാതെ ജമാ അത്ത് അവരുടെ പിന്നാലെ അധികം സമയം ചിലവഴിക്കാറുമില്ല.

    എന്ന് മാത്രമല്ല നിരോധിക്കപ്പെട്ട ഐ.എസ.എസ്സിന്റെ ഹൈപവാര്‍ കമ്മറ്റിയില്‍ വരെ ജമാ അതെ ഇസ്ലാമിയുടെ നേതാവ് അംഗമായിരുന്നു ...

    ആരാ‍യിരുന്നു ആ നേതാവ്?

    ReplyDelete
  15. ചിന്തകാ.
    ചിന്തകള്‍ ഒരു പാടു കാടുകയറിപ്പോയല്ലോ? ഞാന്‍ ചോദിച്ചതിനല്ല ഉത്തരം പറയപ്പെട്ടത്‌. പോപ്പുലര്‍ ഫ്രെണ്ടിന്റെയും ജമാ അത്തിന്റെയും നയനിലപാടുകളല്ല ഞാന്‍ എന്റെ കമന്റില്‍ സുചിപ്പിച്ചത്‌, മറിച്ച്‌ സ്വന്തം വാരികയില്‍ ഉദ്ദരിക്കപ്പെട്ട ഒരു 'വാചകം' അതായത്‌ "തിവ്രവാദം മുസ്ലിം സംഘടനകള്‍ പരസ്പരം ആരോപിക്കരുതെന്ന" വാചകം ഇസ്ലാമിക പ്രസ്ഥാനത്തിന്നെതിരെ വരുമ്പോള്‍ മാത്രം പ്രസക്തവും, ഇസ്ലാമിക പ്രസ്ഥാനപ്രവര്‍ത്തകര്‍ മറ്റുള്ളവര്‍ക്കെതിരെ ഉന്നയിക്കുമ്പോള്‍ ശ്ലാഖനീയമാകുന്നത്‌ എങ്ങിനെ എന്നാണു ഞാന്‍ സുചിപ്പിച്ചത്‌. മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു.

    ചിന്തകന്‍ പറയുന്നു.
    തീവ്രവാദം ആരോപിച്ച്‌ ഒരു ജമാ അതു പ്രവര്‍ത്തകനെ പോലും അറസ്റ്റ്‌ ചെയ്യപ്പെട്ടിട്ടില്ല, എന്നാല്‍ മറിച്ചോ?

    മറിച്ച്‌ തീവ്രവാദം ആരോപിച്ച്‌ ആരെയാണു അറസ്റ്റ്‌ ചെയ്തിട്ടുള്ളത്‌? ഒന്നു പറഞ്ഞു തരിക. ജിഹാദ്‌ എന്ന പുസ്തകം കൈവശം വെച്ചെന്നാരോപിച്ച്‌ ഒരു രാജ്യദ്രോഹ കേസ്‌ ഉണ്ട്‌. പക്ഷെ അതില്‍ രണ്ടും മുന്നൂം പ്രതികള്‍ ഇസ്ലാമിക്‌ പബ്ലിഷിഗ്‌ ഹൗസും, ഗ്രന്ഥം പരിഭാഷപ്പെടുത്തിയ ഹുസൈന്‍ സാഹിബുമാണു. ഇതു രണ്ടും ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടതുമാണു. അല്ലെങ്കില്‍ പറഞ്ഞു തരിക.

    ReplyDelete
  16. ചിന്തകന്‍ പറയുന്നു.

    "മൌദൂതിയെ തീവ്രവാദത്തിന്റെ മാസ്റ്റര്‍ ബ്രൈന്‍ ആക്കുന്നു എന്നത് നേര് തന്നെ. പക്ഷേ അതിനവര്‍ ചൂണ്ടിക്കുന്ന കാരണക്കാര്‍ പ്രധാനമായും എന്‍ഡി എഫുകാരും പോപുലര്‍ ഫ്രണ്ടുകാരുമാണ്."

    നാലക്ഷരം എഴുതുന്നതിന്നു മുന്നേ കാര്യങ്ങള്‍ പഠിക്കുവാന്‍ ശ്രമിക്കുക. പോപ്പുലര്‍ ഫ്രെണ്ട്‌ അല്ലെങ്കില്‍ അതിന്റെ മുന്‍ രൂപമായ എന്‍.ഡി.എഫ്‌ രൂപീകൃതമായിട്ട്‌ പതിനെട്ട്‌ വര്‍ഷം തികയുന്നതേയുള്ളൂ. എന്നാല്‍ അതിനു മുന്നേ തന്നെ ജമാഅതെ ഇസ്ലാമിയെ രാജ്യദ്രോഹം ആരോപിച് ഇന്ത്യാ ഗവണ്‍മന്റ്‌ രണ്ടു തവണ ആര്‍.എസ്‌.ഏശിനൊപ്പം നിരോധിച്ചിരുന്നു എന്നത്‌ ഓര്‍മ്മയുണ്ടോ? ഓര്‍മ്മകളുണ്ടാവണം. ആര്‍.എസ്‌.ഏശിന്റെ നിരോധനം പിന്‍വലിച്ചത്തു പോലെ ജമാ അതെ ഇസ്ലാമിയുടെ നിരോധനവും പിന്‍വലിക്കപ്പെട്ടു. അതിനര്‍ത്ഥം ആര്‍.എസ്‌.എസ്‌ തീവ്രവാദ പ്രസ്ഥാനം അല്ലെന്നാണോ? ആര്‍.എസ്‌.എസ്സിന്റെ മുസ്ലിം രൂപമായിട്ടു തന്നെയാണു ഇന്നും വലിയൊരു വിഭാഗം ജമാ അതെ ഇസ്ലാമിയെ കാണുന്നത്‌. ഇവിടെ എന്‍.ഡി.എഫ്‌ കക്ഷിയല്ല.
    കേരളത്തിലെ മുസ്ലിം സംഘടനകള്‍ ആകട്ടെ ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല ജമാഅതെ ഇസ്ലാമിക്കെത്രെയുള്ള ക്യാമ്പയിനുകള്‍. അതിനു പറഞ്ഞ കാരണങ്ങളും തീവ്രവാദം തന്നെയായിരുന്നു. എന്‍.ഡി.എഫ്‌ രംഗപ്രവേശനം ചെയ്തപ്പോള്‍ ജമാഅതെ ഇസ്ലാമിയുടെ കൂടെ ഒരു കക്ഷി കുടെ അവരുടെ തിവ്രവാദ ലിസ്റ്റില്‍ വന്നു. അത്രമാത്രം. കാര്യങ്ങള്‍ ഇമ്മാതിരി വളച്ചൊടിക്കരുത്‌.

    NB)ജമാഅതെ ഇസ്ലാമിയുടെ നോമിനിയായി ഐ.എസ്‌.എസ്സിന്റെ ഹൈപവാര്‍ കമ്മറ്റി മെമ്പറെ അറിയില്ലെങ്കില്‍ ജനാബ്‌ ടി.കെ. അബ്ദുല്ല സാഹിബിനോടു ചോദിക്കുക. അദ്ദേഹം പറഞ്ഞു തരും..

    ReplyDelete
  17. വോട്ട് ഹറാമാണെന്ന് പറഞ്ഞു.... അത് മാറ്റി ഇപ്പോള്‍ ഹലാലാക്കി
    ജനാധിപത്യം ഹറാമാണെന്ന് പറഞ്ഞു..... അതും മാറ്റി ഹലാലാക്കി
    സര്‍ക്കാര്‍ ജോലി ഹറാമാണെന്ന് പറഞ്ഞു.... അതും ഞങ്ങള്‍ മാറ്റി
    നേരത്തേ പ്രവാചകനെ നിന്ദിച്ച റുഷ്ദിക്കെതിരേ ഖുമൈനി വധഭീഷണി മുഴക്കിയപ്പോള്‍ ഞങ്ങള്‍ ഖുമൈനിക്ക സിന്ദാബാദ് വിളിച്ചു... ഇപ്പോള്‍ അത് മാറ്റി പ്രവാചക നിന്ദയ്ക്ക് രക്തം നല്‍കി
    ഇനിയാര്‍ക്കെങ്കിലും സംശയമുണ്ടോ ഞങ്ങളുടെ മാറ്റത്തില്‍
    അത് കൊണ്ട് കൂട്ടരേ മാറ്റത്തിനൊരു വോട്ട്

    ReplyDelete
  18. താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍ . ബ്ലോഗ്‌ ന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്‌ ഇത്തരം പോസ്റ്കള്‍ ആണ്
    വളരെ നന്ദി

    ReplyDelete
  19. എല്ലാ മുസ്ലിം തീവ്രവാദികളും പറയുന്നത്‌ താങ്ങള്‍ ജിഹാദ് ചെയ്യുന്നവരാണു എന്നാണ്‌. ഇതു ഇവര്‍ ഇസ്ലാമിനെ മനസ്സിലാക്കിയത്തിലെ തെറ്റാണെങ്കില്‍ മറ്റുള്ളവരെ കുട്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. സ്വന്തം മുഖം വൃത്തികേടായത്തിനു കണ്ണാടി പൊട്ടിക്കുന്നതെന്തിനു.
    ഇവിടെ നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്ന ആരെയും ആരും തീവ്രവാദികലാക്കുന്നില്ല. ജമാത്തിനെ തീവ്രവാദികളായി കാണുന്നതില്‍ മുന്നില്‍ മുസ്ലീങ്ങള്‍ തന്നെയാണ്. By Jaleel

    ReplyDelete
  20. "ഹറാം" "ഹലാല്‍" എന്നുപറഞ്ഞത്‌ ജമാഅത്തെഇസ്ലാമിയല്ല. അതിന്‍റെ വിമര്‍ശകരാണ്. ഈ പഴകിയ ആരോപണങ്ങള്‍ക് എത്രയോ തവണ മറുപടിയും നല്‍കിയതാണ്. എന്നിട്ടും ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്. ആദര്‍ശവും ലക്ഷ്യവുമാണ് ഒരു പ്രസ്ഥാനത്തിന്റെ അടിസ്ഥാനം. നയം എന്നത് ഓരോ സാഹചര്യങ്ങളില്‍ സമൂഹവും പ്രസ്ഥാനവും അനുകൂലമായി ആവശ്യപ്പെടുന്ന പ്രശ്നങ്ങളില്‍ ക്രിയാത്മകമായി മുന്നോട്ടു പോകാനുള്ള നിലപാടുകളും തീരുമാനങ്ങളുമാണ്. നയം എന്ന മലയാള പദത്തിന്‍റെ അര്‍ഥം തന്നെ "മാറുന്നത്" എന്നാണ്. വോട്ടും ജോലിയും തിരഞ്ഞെടുപ്പും ഒക്കെ ജമാഅതിന്‍റെ ആദര്‍ശമോ ലക്ഷ്യമോ അല്ല, നയങ്ങളുടെ ഭാഗമായി വരുന്നതാണ്. ഒരു ബ്രിട്ടീഷ്‌ ഇന്ത്യയില്‍ പ്രസ്ഥാനം എടുക്കുന്ന അതെ നയം സ്വതന്ത്ര ഇന്ത്യയിലും തുടരണം എന്നോ ഒരു ജനാതിപത്യ സംവിധാനത്തില്‍ തുടരുന്ന സമീപനം രാജാധിപത്യത്തിലും പട്ടാള ഭരണത്തിലും തുടരണമെന്നോ പറയുന്നതിന്‍റെ പൊരുള്‍ എന്താണ്. ഒട്ടകപ്പുറത്ത് തന്നെ ഹജ്ജിനു പോകണം, കാരണം നബിയും സഹാബത്തും അങ്ങിനെയാണ് പോയിട്ടുള്ളത് എന്ന് പറയുന്നപോലെ ബാലിശമാണ് അത്. ജാനാതിപത്യത്തില്‍ ജമാഅത്ത് വിശ്വസിക്കുന്നില്ല എന്ന് മുറവിളി കൂട്ടുന്നവര്‍ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമാണ്, വോട്ട് ചെയ്യേണ്ട എന്ന നയം പ്രസ്ഥാനം തിരുത്തിയത് അടിയന്തിരാവസ്ഥക്കെതിരില്‍ ഒരു ജനാതിപത്യ സംവിധാനത്തിന്‍റെ പുന:സ്രിഷ്ടിക്കുവേണ്ടിയാണ്. ദൈവ നിഷേധികളും മത വിരോധികളും ആയിരുന്ന കമ്മ്യുണിസ്റ്റ്കാര്‍ക്ക് വോട്ട് ചെയ്തത് ആഗോളാടിസ്ഥാനത്തില്‍ അവര്‍ക്ക് വന്ന മാറ്റത്തിന്റെ പേരിലും മതത്തോടുള്ള അവരുടെ സമീപനം മാറിയതിന്റെ പേരിലുമാണ്. മാത്രമല്ല വര്‍ഗീയ പാര്‍ട്ടിയും ദേശീയ പാര്‍ട്ടിയും ഒരേതൂവല്‍ പക്ഷികളായ ഇന്ത്യയിലെ അവസ്ഥ കാണാതെ പോവുക എന്നത് ബാബാരീമസ്ജിദ് ദുരന്തത്തിന് ശേഷം എങ്ങിനെ കഴിയും.

    ഇവിടെ അതൊന്നുമല്ല വിമര്‍ശകര്‍ക് പ്രശ്നം, അവര്‍ വിമര്‍ശിച്ചു കൊണ്ടേ ഇരിക്കും. പ്രസ്ഥാനം വോട്ട് ചെയ്യാതിരുന്ന കാലത്ത് അതിനെ വിമര്‍ശിച്ചവരാണ് വോട്ട് ചെയ്തപ്പോള്‍ അതിനെയും വിമര്‍ശിച്ചത്. ജോലിയില്‍ നിന്നും വിട്ടു നിന്നപ്പോള്‍ വിമര്‍ശിച്ചവര്‍ ജോലി സ്വീകരിച്ചപ്പോള്‍ അതിനെയും വിമര്‍ശിച്ചു. ജാധിപത്യ സംവിധാനത്തില്‍ വിശ്വാസമില്ലാത്തവര്‍ എന്ന് വിമര്‍ശിച്ചവര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായപ്പോള്‍ അതിനെയും വിമര്‍ശിച്ചു. ധൈര്യമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കൂ എന്ന് വിമര്‍ശിച്ചവര്‍ ഇപ്പോള്‍ രംഗത്ത് വന്നപ്പോള്‍ അതിനെയും വിമര്‍ശിച്ചു. ഇവിടെ ഒന്നേ പറയാനുള്ളൂ, വിമര്‍ശിക്കപെടാതെ പോവുക എന്നത് നിഷ്ക്രിയമായ ഒന്ന്‌ ആയിരിക്കും. അങ്ങിനത്തെ ഒന്നല്ല ഒരുപാടുണ്ട് ഈ സമൂഹത്തില്‍, ഈ പ്രസ്ഥാനം അതിന്‍റെ നിയോഗം തുടരും. വിമര്‍ശിക്കണമെങ്കില്‍ വിമര്‍ശിച്ചോളൂ സായിബാബ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് "ഭൂമിയിലെ നായ്ക്കള്‍ കുരച്ചാല്‍ ആകാശത്തിലെ ദൈവങ്ങള്‍ കുലുങ്ങാറില്ല" എന്ന്. (സായിബാബയായോ ജമാഅത്തുകാരുടെ അമീര്‍, ഖുര്‍ ആനും സുന്നത്തും ഒക്കെ വിട്ടോ എന്ന് വിമര്‍ശിച്ചോളൂ)

    ReplyDelete
  21. വളരെ ശരിയായ മറുപടി..
    സലിം സാഹിബിന് അഭിനന്ദനങ്ങള്‍...

    ReplyDelete
  22. ".....മുസ്‌ലിം സമൂഹത്തിലെ വരേണ്യമനസ്സിനെ വിശേഷിപ്പിക്കാന്‍ ഏറെ ഉചിതമായ പദാവലി ഭരണരതി എന്നതാണെന്നു തോന്നുന്നു. മുഖ്യധാരയുടെ മുഴുവന്‍ മൂല്യങ്ങളും ആവാഹിച്ച് ആര്‍ഭാടമായി ജീവിക്കാന്‍ ശ്രമിക്കുക. അത്തരമൊരു നല്ല മുസ്‌ലിമിനെ (Good Muslim) സാമ്രാജ്യത്വം മുതല്‍ സമകാലിക സി.പി.എം. വരെയുള്ള മുസ്‌ലിം വിരുദ്ധശക്തികള്‍ക്കാവശ്യമുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിലെ പുതിയ ഉണര്‍വുകളെ നേരിടാന്‍ അവര്‍ക്കത്തരമൊരു മുസ്‌ലിമിനെ ആവശ്യമുണ്ട്. കേരളത്തില്‍ മുസ്‌ലിംലീഗ് ചെയ്യുന്നത് അതിനുവേണ്ടി ചമഞ്ഞൊരുങ്ങിക്കൊടുക്കുക എന്നതാണ്" മുസ്ലിം ലീഗിനെക്കുറിച്ച് ഈ എഴുതിയത് ശുദ്ധ അസംബന്ധമാണ്.

    ReplyDelete
  23. മുസ്ലീം ലീഗ് തന്നെ ഒരസംബന്ധമാണ്. രാജ്യത്തെ വിഭജിക്കാന്‍ കൂട്ടു നിന്നത്, അടിയന്തിരാവസ്ഥയെ വാനോളം പ്രകീര്‍ത്തിച്ച് ഇന്ദിരയുടെ ആസനം താങ്ങിയത്. പിന്നെ റാവുവിന് വിടുപണി ചെയ്തത്, നരേന്ദ്രന്‍ പാക്കേജിനെ അട്ടിമറിക്കാന്‍ ചെന്നിത്തല-നാരായണപ്പണിക്കര്‍ ലോബിയുടെ പാദസേവ ചെയ്തത്, മഅദനിക്കെതിരേ ഗൂഢാലോചനയും അറസ്റ്റും നടന്നപ്പോള്‍ ആ കൊടിയ നീതികേടിനെ ന്യായീകരിച്ചത് അങ്ങനം അസംബന്ധ നാടകങ്ങള്‍ എത്ര.

    ReplyDelete
  24. കൈ വെട്ട് സംഭവം തീവ്രവാദ പ്രവർത്തനമണെന്നതിൽ സംശയം ബാക്കിയുള്ളത് പൊപുലർ ഫ്രണ്ട് കാർക്ക് മാത്രമാണെന്നു തോന്നുന്നു.സാമുദായിക വൈകാരിക സപ്പോർട്ട് പ്രതിക്ഷിച്ച് ആസൂത്രണം ചെയ്ത സംഭവത്തെ വിമർശിക്കുംബോൾ ഇവർ തടുക്കുന്നത് വിശുദ്ധ ഹദീസുകൾ ദുർവ്യാഖ്യാനിച്ചു കൊണ്ടാണെന്നതാണ് ഏറെ സംങ്കടം.

    ReplyDelete