Saturday, April 2, 2011

സ്ത്രീയില്ലാത്ത ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക



ലോകത്തിലെ തന്നെ ഏറെ ഉന്മേഷമുള്ള രണ്ട് മുസ്‌ലിം സ്ത്രീ സമൂഹങ്ങളാണ് ഇറാനിലെയും കേരളത്തിലെയും മുസ്‌ലിം സ്ത്രീ സമൂഹങ്ങളെന്ന് പറഞ്ഞത് പ്രശസ്ത സ്ത്രീപക്ഷ പണ്ഡിത ജെ. ദേവികയാണ്.  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ ശിരോവസ്ത്രമണിഞ്ഞ് ഉന്നത വിദ്യാഭ്യാസം നടത്തുന്ന മുസ്‌ലിം പെണ്‍കുട്ടികളെ കുറിച്ചെഴുതിയത് പ്രമുഖ സാമൂഹ്യ ശാസ്ത്രക്കാരന്‍ രാമചന്ദ്രഗുഹയാണ്.  മുസ്‌ലിം പെണ്‍കുട്ടികള്‍ അടുത്ത കാലത്തായി സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെ ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.  അതിനാനുപാതികമായി രാഷ്ട്രീയ പ്രാതിനിത്യം കേരളത്തിലെ മുസ്‌ലിം സ്ത്രീക്ക് ലഭിക്കാതെ പോകുന്നതെന്തുകൊണ്ട്? 
അതിന്റെ പ്രധാന ഉത്തരവാദി മുസ്‌ലിം രാഷ്ട്രീയത്തെ കുത്തകയായിക്കിയിരിക്കുന്ന മുസ്‌ലിംലീഗാണ് 2001ല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 33%  സംവരണമേര്‍പ്പെടുത്തി.  കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ അത് 50% മായി ഉയര്‍ത്തി.  ഇതിലൂടെയൊക്കെ ധാരാളം മുസ്‌ലിം സ്ത്രീകള്‍ ലീഗിന്റെ ബാനറില്‍ തന്നെ അധികര രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്.  ഭരണ നൈപുണ്യം തെളിയിച്ച എത്രയോ സ്ത്രീകള്‍ ഉണ്ട്.  പക്ഷേ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇതിന്റെയൊന്നും ഒരു പ്രതിഫലനവും കാണാന്‍ കഴിയില്ല.  സി.പി.ഐ.എം ന്റെ പട്ടികയില്‍ രണ്ട് മുസ്‌ലിം സ്ത്രീകളും കോണ്‍ഗ്രസിന്റെ പട്ടികയില്‍ ഒരു മുസ്‌ലിം സ്ത്രീയും  ഉണ്ടായിരിക്കെയാണ് ലീഗ് പട്ടിക മുസ്‌ലിം സ്ത്രീകളുടെ പ്രാതിനിധ്യത്തില്‍ ശൂന്യമായിരിക്കുന്നത്.  അഖിലേന്ത്യാലീഗിന്റെ മൂന്ന് എം.എല്‍.എ മാര്‍ ഉള്‍പ്പെടെ 69 എം.എല്‍.എ മാരെയാണ് ലീഗിതുവരെ സൃഷ്ടിച്ചത്.  അതില്‍ ഒരു സ്ത്രീ പോലുമില്ല.  അതേ സമയം കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും പോലെ ലീഗിന്റെയും ജനകീയാടിത്തറയില്‍ വലിയ പങ്ക് സ്ത്രീകളാണ്.  ലീഗിലെ സര്‍വ്വപുരുഷന്മര്‍ക്കും വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് സ്ത്രീകളാണ്.  
പൗരത്വം ഇന്ന് വലിയ പഠനവിഷയമായി വികസിച്ചിട്ടുണ്ട്.  ഒരാള്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടോ ഇല്ലേ എന്നതിലപ്പുറം പൗരത്വത്തിന്റെ സാധ്യതകള്‍ ചിലജനവിഭാഗങ്ങള്‍ക്ക് എങ്ങനെയാണ് തടയപ്പെടുന്നത്.  ഇത് അനാവരണം ചെയ്യപ്പെടുന്നുണ്ട്.  കേരളത്തില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പൗരത്വത്തെ നമ്മള്‍ എങ്ങനെയൊക്കയാണ് നിര്‍വീര്യമാക്കുന്നത് എന്നതിനെക്കുറിച്ച പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.  അതേപോലെ പൗരത്വ പ്രശ്‌നമനുഭവിക്കുന്നവരാണ് പ്രവാസികള്‍.  പൗരത്വപ്രശ്‌നമനുഭവിക്കുന്ന കേരളത്തിനകത്തെ മറ്റൊരു സാമൂഹ്യജനവിഭാഗമാണ് ലീഗ്‌വനിതകള്‍. അവരിന്നും ലീഗ് പുരുഷന്റെ പ്രജമാത്രമാണ്.  
നമ്മുടെ മുഖ്യധാര ആരോപിക്കുന്നത് പോലെ മുസ്‌ലിം സ്ത്രീപിന്നോക്കാവസ്ഥയുടെ പ്രതീകമല്ല.  1925 ല്‍ മുസ്‌ലിം മഹിള, 1929 ല്‍ നിസാഉല്‍ഇസ്‌ലാം എന്നീ സത്രീ അനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.  മുസ്‌ലിം സ്ത്രീകള്‍ ധാരാളമായി അതില്‍ എഴുതുന്നുണ്ട്. മുസ്‌ലിം സ്ത്രീകളുടെ  ഉദ്യോഗാവസരത്തിനുവേണ്ടി 1938 ല്‍ ഹലീമ ബീവിയെപ്പോലെയുള്ള ചില മുസ്‌ലിം നവോത്ഥാന നായികകളുടെ  നേതൃത്വത്തില്‍ തിരുവല്ലയില്‍ ചേര്‍ന്ന മുസ്‌ലിം വനിതാസമ്മേളനം ശക്തമായി ശബ്ദമുയര്‍ത്തുന്നുണ്ട്.


ഇതിനുതുടര്‍ച്ചയായി ഉണ്ടാവേണ്ട വികാസമായിരുന്നു മുസ്‌ലിം സ്ത്രീകളുടെ ഭരണ പങ്കാളിത്തം.  ഇതിനെ തടഞ്ഞു നിര്‍ത്തിയത് മുസ്‌ലിം ലീഗാണ്.  ലീഗിലെ പുരോഗമനത്തിന്റെ പടക്കുതിരകളാണ് യൂത്ത്‌ലീഗുകാര്‍ എന്നാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്.  സ്ഥാനാര്‍ഥി പട്ടികയില്‍ യൂത്ത് ലീഗിന് രണ്ട് പേരുടെ പ്രാതിനിധ്യമുണ്ട്.  അവര്‍ക്കും തോന്നിയിട്ടില്ല ലീഗ് വനിതക്ക് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് പാര്‍ട്ടികകത്ത് ആവശ്യപ്പെടാന്‍.  ലീഗില്‍ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.  കുഞ്ഞാലിക്കുട്ടിയുടെ ഗ്രൂപ്പും എം.കെ.മുനീര്‍ ഉള്‍ക്കൊള്ളുന്ന വിഭാഗവും. ഇങ്ങനെ ഉണ്ടെന്ന സന്ദേശം നല്‍കാന്‍ മുനീറും സുഹൃത്തുക്കളും പരമാവധി ശ്രമിക്കാറുമുണ്ട്. ഇതില്‍ രണ്ട് കൂട്ടരും ഈ പൗരത്വനിഷേധത്തില്‍ ഒറ്റക്കെട്ടാണ്. അറിയപ്പെടുന്ന ഇസ്‌ലാമിക് ഫെമിനിസ്റ്റായ ഫാതിമ മെര്‍നിസിയുടെ പുസ്തകത്തിന്റെ മലയാള പ്രസാധകന്‍ എം.കെ മുനീറായിരുന്നു.  അതില്‍ പ്രവാചകനിന്ദാപരമായ പരാമര്‍ശങ്ങള്‍ ഉണ്ട് എന്നതിന്റെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.  മുനീറിനെ സംബന്ധിച്ചെടുത്തോളം പ്രസാധനവും മാധ്യമപ്രവര്‍ത്തനവും അദ്ദേഹം തന്നെ പറഞ്ഞ പോലെ 'അലങ്കാരികത' മാത്രമാണ്.  പുരോഗമനപരമായ കാര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടികകത്ത് സമരസമ്മര്‍ദ്ധങ്ങള്‍ സൃഷിടിക്കാനുള്ള ആന്തരികമായ ഒരു ശേഷിക്കും മുനീറിനോ ഷാജിക്കോ ഇല്ല.  യാഥാസ്ഥിക വിഭാഗവും മുനീര്‍ ഷാജി ടീമും തമ്മിലുള്ള സഖ്യമാണ് ലീഗിലിപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.  ഈ സഖ്യത്തിന് പാര്‍ട്ടികകത്തെ കുഞ്ഞാലിക്കുട്ടി പ്രഭാവത്തെ ദുര്‍ബലമാക്കാന്‍ സാധിച്ചിട്ടുണ്ട്.  മുനീര്‍ ഷാജി ടീമിന്റെ പുരോഗമന മുഖം മുഖമൂടിയാണെന്ന് തെളിയിക്കുന്നതാണ് ഈ ഉള്‍പാര്‍ട്ടി സഖ്യം. മുനീര്‍ ഷാജി ഗ്രൂപ്പിന്റെ നിലപാടുകള്‍ എല്ലാം പാര്‍ട്ടികകത്തെ അധികാര ബലതന്ത്രവുമായ് ബന്ധപ്പെട്ടതാണ്. 

നമ്മുടെ മുഖ്യധാര സാസ്‌കാരിക മാധ്യമലോകത്തിന് ഏറെ പ്രിയപ്പെട്ട പാര്‍ട്ടിയാണ് ലീഗ്.  പ്രത്യേകിച്ച് അതില്‍ എം.കെ മുനീറും കെ.എം. ഷാജിയും മുഖ്യധാര സംസ്‌കാരത്തിന്റെ വലിയ ഉല്‍ക്കണ്ഡകളിലൊന്നാണ് മുസ്‌ലിം സ്ത്രീ എന്നത്.  
മുസ്‌ലിം സ്ത്രീയെക്കുറിച്ച പൊതുബോധത്തിന്റെ ആകുലതകളില്‍ പലതും അസ്ഥാനത്താണെന്ന് ശരീഅത് വിവാദവും തുടര്‍സംഭവങ്ങളും തെളിയിച്ചതാണ്.  ഷബാനു കേസിലെ കോടതി വിധിയേക്കാള്‍ പുരോഗമനപരം മതവിശ്വാസികളുടെ ആവശ്യപ്രകാരവതരിപ്പിച്ച ബില്ലായിരുന്നു എന്ന് ഇപ്പോള്‍ അനുഭവങ്ങളിലൂടെ വ്യക്തമായിരിക്കയാണ്.  എങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ പൊതുമുഖ്യധാരക്കും മുസ്‌ലിം സമൂഹത്തിനും ഇടയില്‍ ഒരു സംവാദം നടക്കേണ്ടതുതന്നെയാണ്.  മുസ്‌ലിംസമൂഹം അത്തരമൊരു സംവാദത്തിലൂടെ കടന്നുപോവുക തന്നെ ചെയ്യേണ്ടതാണ്.  മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ മുഖ്യധാര സ്വന്തം ഛായയില്‍ അവളുടെ വിവാഹമോചനം പോലുള്ള ചില പ്രശ്‌നങ്ങളെ സാകല്യത്തില്‍നിന്നടര്‍ത്തി നോക്കിക്കാണുന്നതിന്റെ പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്.  ഒപ്പം മുസ്‌ലിംസമൂഹം തിരുത്തേണ്ട പല കാര്യങ്ങളെയും ഈ സംവാദം ഉന്നയിക്കുന്നുണ്ട്.  സവര്‍ണ സാംസ്‌കാരിക മുഖ്യധാരക്ക് ഏറെ പ്രിയങ്കരമായ മുസ്‌ലിം സംഘടനയണ് മുസ്‌ലിം ലീഗ്.  ആ ബന്ധം ലീഗിനെ മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ ഒരു തിരുത്തലിനും പ്രേരിപ്പിക്കുന്നില്ല എന്നത് വിശകലനം ചെയ്യേണ്ട കാര്യമാണ്. അതിനു കാരണം അത് സവര്‍ണ സാംസ്‌ക്കാര മുഖ്യധാരയുമായി സംവാദത്തിലേര്‍പ്പെടുകയല്ല ശൃംഗാരത്തിലേര്‍പ്പെടുകയാണ് ചെയ്യുന്നത് എന്നതാണ്.  
മുഖ്യധാരക്കും ലീഗിനുമിടയില്‍ ഇത്തരം കാര്യങ്ങളില്‍ പരമാവധി പരസ്പര വിമര്‍ശിക്കാതിരിക്കുക എന്ന ഉടമ്പടി നിലവിലുണ്ട്.  അതു കൊണ്ടാണ് നമ്മുടെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ലീഗിനെ വെറുതെ വിട്ടത്.  
പുരോഹിതരും മാഫിയകളുമാണ് ഇപ്പോള്‍ ലീഗ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്.  പുരോഗമനവാദിയായ് ആലങ്കാരികമായ് വേഷം കെട്ടിയാടുന്ന എം.കെ മുനീറും, ലീഗിലെ ഏറ്റവും യാഥാസ്ഥികരും തമ്മിലുള്ള സഖ്യമാണ് ലീഗിനകത്തെ ബലതന്ത്രത്തിലെ പുതിയ സമവാക്യം. അതേ മുനീര്‍ പൊതുമണ്ഡലത്തില്‍ മതവിരുദ്ധരുടെ സഹകാരിയും സുഹൃത്തുമാണ്.  രചനാത്മകമായ മതത്തെയോ മതേതരത്തെയോ പ്രതിനിധീകരിക്കാന്‍ കഴിയാത്ത മുസ്‌ലിംസ്വത്വ പ്രതിസന്ധികളുടെ രാഷ്ട്രീയമാണ് മുസ്‌ലിംലീഗ്. 
  




11 comments:

  1. സ്വന്തം കാര്യം വല്ലതും പറയൂ . അതും കേള്‍ക്കേണ്ടേ ?

    ReplyDelete
  2. മുസ്ലിം ലീഗിലെ സ്ത്രീ കണക്കെടുപ്പാണോ പുതിയ നയ പരിപാടി

    ReplyDelete
  3. ദേ ഇവന്‍ വീണ്ടും ലീഗിനെതിരെ തൂറുന്നു

    ReplyDelete
  4. യൂത്തുകള്‍ അങ്ങനെ പലതും അവകാശപ്പെടും ഞങ്ങളാണ് തീവ്രവാദത്തെ തടഞ്ഞു വച്ചത് എന്നൊക്കെ എന്നാല്‍ കേരള മുസ്ലിം മനസ് വായിക്കാന്‍ കഴിയാത്ത ഒരു കൂട്ടമായി യൂത്ത് ലീഗും മൂത്ത ലീഗും മാറി എന്നത് പച്ച പരമാര്‍ത്തമാണ് ..

    ReplyDelete
  5. ഇന്ത്യന്‍ യൂനിയന്‍ മുസല്‍‘മാന്‍’ ലീഗ്.. (musal'man' league)

    ReplyDelete
  6. പെണ്ണുങ്ങളെ സ്ഥാനാര്‍ഥിയാക്കി വില്പനയ്ക്കു വയ്ക്കുന്നത് ജമാഅത്തു കാരുടെ സ്വഭാവമാണ്. ലീഗുകാരെ അതിന് കിട്ടില്ലെടാ ജമാഅത്ത് കാരാ

    ReplyDelete
  7. സ്ത്രീകളെ വില്‍പ്പനയ്ക്കു വച്ചതാര്? ഹ! ഹ! ഹ!
    ലീഗോ ജമായത്തേ ഇസ്ലാമിയോ
    നല്ല തമാശ!

    ReplyDelete
  8. സ്ത്രീയെപ്പറ്റി പറയല്ലേ. ഞങ്ങള്‍ക്ക് ഹാലിളകും. ഞങ്ങള്‍ ലീഗുകാര്‍ക്ക് സ്ത്രീ എന്നത് പൊതുജന സേവനത്തിനുള്ളവരല്ല, ഞങ്ങളെ നേതാവിന് അവരെക്കൊണ്ടു വേറെ പണിയുണ്ട്.

    ReplyDelete
  9. അയ്യേ.... ഐസ്‌ക്രീം......

    ReplyDelete
  10. അനോണിക്കമന്റുകള്‍ക്ക് യഥാര്‍ത്ഥ ലീഗ് സ്വഭാവം....!!

    ReplyDelete
  11. പുരോഹിതരുടെ വോട്ട് കിട്ടണമെൻകിൽ സ്ത്രീയെ അകത്തിരുത്തണം.ലീഗിന് സ്ത്രീ സ്ഥാനാർഥികൾ ഇല്ലാത്തതിന്റെ 'ക്രഡിറ്റ്' തന്നെ അവകാശപ്പെടുന്ന പുരോഹിത സംഘടനയാണ് അവരുടെ വോട്ട് പ്രതിക്ഷ.മുനീർ - ഷാജി വാതിലുകൾ സവർണ-അൾട്ട്രാ സെകുലരിസ്റ്റ് യുക്തികളെ സ്വീകരിക്കാനുള്ളതാണ്.ഇസ്ലാമിന്റെ വല്ല വിമൊചന സ്വരവും ഇവർ പുറത്തെടുത്തുകളുമോ എന്നതയിരുന്നു കേരളത്തിന്റെ'പൊതുബോധം'നിർമ്മിക്കുന്നവരുടെ ആധി.ചന്ദ്രക്കിറും പച്ച ത്തുണിയും കണ്ട് പേടിച്ചതായിരുന്നു സംഗതി!പക്ഷെ പാണക്കാട്ടെ ഫാതിഹ വിളിയിൽ അവസാനിക്കുന്ന 'സാംസ്കാരിക' ദീനിൽ ഇവർ സംത്ർപ്തി രേഖപ്പെടുത്തി 'മതേതരത്വ'ബ്രാൻഡ് അനുവദിച്ചു.

    ReplyDelete